അപവാദപ്രചാരണം: കേസെടുത്തു

അപവാദ പ്രചാരണം: കേസെടുത്തു കോഴിക്കോട്: ഒാള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം എ.എസ്. സൈനബക്കെതിരെ ഫേസ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്തി എന്ന പരാതിയിൽ പൊലീസ് കേസെടുത്തു. 153 എ, ഐ.ടി ആക്ട് പ്രകാരമുള്ള 66 എഫ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. റെജിന്‍ വേങ്ങരയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് സൈനബയുടെ ഫോേട്ടാ സഹിതം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് പ്രചരിപ്പിച്ചത്. കോട്ടക്കല്‍ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.