റോഹിങ്ക്യന്‍ സംഭവം: മുസ്ലിം രാജ്യങ്ങള്‍ പ്രതികരിക്കാത്തത് ഖേദകരം- -യു.എ. ഖാദര്‍ എലത്തൂർ: മ്യാന്മറില്‍ ദുരിതമനുഭവിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിംകളെ സംരക്ഷിക്കാന്‍ മുസ്ലിം രാജ്യങ്ങള്‍ തയാറാവാത്തത് ഖേദകരമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദര്‍ അഭിപ്രായപ്പെട്ടു. റങ്കൂണ്‍ പട്ടണം ഇന്നത്തെ അവസ്ഥയിലെത്തിക്കാന്‍ പ്രയത്‌നിച്ചത് ഈ വിഭാഗമാണ്. മുസ്ലിം രാജ്യങ്ങള്‍ മറ്റു പല കാര്യങ്ങളിലും താല്‍പര്യമെടുക്കുമ്പോഴും റോഹിങ്ക്യൻ ജനതയോട് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. ജനിച്ച മണ്ണില്‍ അനാഥത്വം അനുഭവിക്കുകയാണ് ഇവര്‍. മുസ്ലിം സംഘടനകള്‍ പോലും ഇവരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. സമാധാനത്തിന് നൊേബല്‍ നേടിയ ഓങ്‌സാന്‍ സൂചി പോലും ഇവരെ സംബന്ധിച്ച് പ്രസ്താവന നടത്താത്തത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് എലത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഗുരുവന്ദനം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി നൂറുദ്ദീന്‍ ചെറുവറ്റ ഉപഹാരം നല്‍കി ആദരിച്ചു. മണ്ഡലം പ്രസിഡൻറ് ഇര്‍ഷാന്‍ മച്ചക്കുളം അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് നൗഷാദ്, ജോ. സെക്രട്ടറി ഹാത്തിഫ് പുറക്കാട്ടിരി, ഫര്‍ഹാന്‍ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അല്‍ഷിനാസ് സ്വാഗതവും ട്രഷറര്‍ ഫബിയാസ് ചെറുകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.