മേപ്പയൂർ: തുറയൂർ പഞ്ചായത്തിലെ കുലുപ്പമല ഓടയിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ച കരാർ തൊഴിലാളി കാക്കൂർ പി.സി. പാലം ഊരാളിക്കണ്ടി മീത്തൽ ശ്രീജിത്തിെൻറ (39) ഭാര്യക്ക് ജോലി നൽകണമെന്ന് കുലുപ്പമല ഓടയിൽ മീത്തൽ നടന്ന കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു. തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദി വൈദ്യുതി വകുപ്പാണെന്നും മരച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് അസിസ്റ്റൻറ് എൻജിനീയറെയും ഓവർസിയറെയും നാട്ടുകാർ രാത്രി ഒമ്പതു വരെ തടഞ്ഞുവെച്ചിരുന്നു. അതിനെ തുടർന്നാണ് പ്രശ്നം ചർച്ചചെയ്യാൻ യോഗം ചേർന്നത്. മരിച്ച ശ്രീജിത്തിെൻറ ഭാര്യക്ക് ജോലി നൽകുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ചീഫ് എൻജിനീയർ പി. പ്രസന്ന യോഗത്തിൽ ഉറപ്പു നൽകി. 220 കെ.വി ലൈൻ കടന്നുപോകുന്ന കുലുപ്പമലയിലെ ഉയർന്ന മേഖലകളിൽ അപകട ഭീഷണി നിലനിൽക്കുന്നതിനാൽ അഡീഷനൽ ടവർ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും, െസപ്റ്റംബർ 11ന് കാടുവെട്ടുന്ന പ്രവൃത്തി പുനരാരംഭിക്കുമെന്നും ചീഫ് എൻജിനീയർ ഉറപ്പു നൽകി. മേലടി ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ ഓടയിൽ അധ്യക്ഷത വഹിച്ചു. തുറയൂർ പഞ്ചായത്ത് പ്രസിഡൻറ് ഷരീഫ മണലുംപുറത്ത്, ജനപ്രതിനിധികളായ പൊടിയാടി നസീർ, എം.വി. അബ്ദുറഹിമാൻ, പി.എം. ശോഭ, പയ്യോളി സബ് ഇൻസ്പെക്ടർ സുമിത്ത് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.പി. ഷിബു, കെ.ടി. ബാലൻ, എ.സി. മധു, എം.പി. അബൂബക്കർ, പി.പി. രാധാകൃഷ്ണൻ, കൂനിയത്ത് നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.