ഞാറ്റുപാട്ടി​െൻറ ഈരടികൾക്ക് കാതോർത്ത് കക്കുളം പാടശേഖരം

കൊയിലാണ്ടി: വിയ്യൂർ കക്കുളം പാടശേഖരം മകരനെൽകൃഷിക്ക് ഒരുങ്ങി. പാടശേഖരങ്ങൾ മാഞ്ഞുപോകുന്ന കാലത്ത് കാർഷിക സംസ്കൃതിയെ വീണ്ടെടുക്കുകയാണ് പ്രദേശത്തുകാർ. ഒരിടവേളപോലും നൽകാതെ വിവിധ കൃഷികളാണ് അതത് കാലങ്ങളിൽ ഇവിടെ ചെയ്യുന്നത്. 20 ഏക്കർ വരുന്ന പാടത്തിൽ പുഞ്ച, മകര നെൽകൃഷിക്കു പുറമെ പച്ചക്കറി, കപ്പ തുടങ്ങിയവ സമൃദ്ധമായി കൃഷി ചെയ്യുന്നുണ്ട്. ഒരിക്കൽപോലും തരിശിടുന്നില്ല. കർഷകരും കർഷകത്തൊഴിലാളികളും ഒരുമിച്ചാണ് കാർഷികവൃത്തിയിൽ ഏർപ്പെടുന്നത്. കൃഷി നഷ്ടമല്ലെന്നും അത് നൽകുന്ന ആനന്ദം അളവറ്റതാണെന്നും ഇവിടത്തെ കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.