തൂശനിലയിലെ ശർക്കര ഉപ്പേരി പൊള്ളും

നന്മണ്ട: തൂശനിലയിലെ ഉപ്പേരിക്ക് ഇത്തവണ പൊള്ളും. ഒാണസദ്യക്കൊപ്പം ഉപ്പേരി വിളമ്പണമെങ്കിൽ 'കൈ പൊള്ളിക്കാതെ' നിവൃത്തിയില്ല. ഒരാഴ്ചക്കുള്ളിലാണ് ശർക്കര ഉപ്പേരി വില വാണം പോലെ കുതിച്ചുയർന്നത്. ഉപ്പേരിക്ക് ഞായറാഴ്ച വില കിലോക്ക് 360 രൂപയും വറുത്ത കായക്ക് 400 രൂപയുമാണ്. നേന്ത്രക്കായ വിലയിലുണ്ടായ വർധനക്കൊപ്പം വെളിച്ചെണ്ണ വില ഉയർന്നതാണ് ഉപ്പേരിയുടെ വില വർധിക്കാൻ കാരണം. വെളിച്ചെണ്ണ വില 175 രൂപയിലേക്ക് കുതിച്ചുയർന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കായയുടെ വരവ് ഗണ്യമായി കുറഞ്ഞതും വില ഗ്രാഫ് പോലെ ഉയർന്നു. തമിഴ്നാട്ടിൽനിന്ന് പാക്കറ്റുകളിൽ ശർക്കര ഉപ്പേരി വരുന്നുണ്ടെങ്കിലും ഗുണമേന്മ കുറവാണെന്ന് തൊഴിലാളിയായ പാലത്ത് ഷമീറും ഉടമ കണ്ടിയിൽ ഷാജുവും പറയുന്നു. ശുദ്ധമായ വെളിച്ചെണ്ണയിൽ ഉപ്പേരി തയാറാക്കിയാൽ രുചിയും ആവശ്യക്കാരുമേറെയാണെന്നാണ് ഇവരുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.