പ്രതിഭകൾക്ക് സ്വീകരണം

പേരാമ്പ്ര: നരയംകുളം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നൽകി. സി.ഐ.ടി.യു സംഘടിപ്പിച്ച സംസ്ഥാനതല പ്രസംഗ മത്സരത്തിലെ ജേതാവ് ഷൈജു അരയൻമാടൻ, അറിവരങ്ങിൽ വിജയിച്ച എ.കെ. അശ്വന്ത്, ദിൽന പി. നായർ, മികച്ച ജൈവകർഷക ടി.പി. ഉഷ, നെൽകൃഷിക്കുള്ള അവാർഡ് നേടിയ കുടുംബശ്രീ അവിട്ടം ജെ.എൽ.ജി ഗ്രൂപ് അംഗങ്ങൾ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ബ്ലോക്ക് വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി.കെ. രഗിൽ ലാൽ അധ്യക്ഷത വഹിച്ചു. എൻ. ശങ്കരൻ, ഇ. ബാലൻ നായർ, ടി.എം. ലത, ഇ. ശ്രീലത എന്നിവർ സംസാരിച്ചു. രാജൻ നരയംകുളം സ്വാഗതവും എ.കെ. കണാരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.