അവർ വീട്ടിലെത്തി; ധീരജ് പൊന്നോണ പുഞ്ചിരി സമ്മാനിച്ചു

പേരാമ്പ്ര: ധീരജിന് ഓണവും വിഷുവും പെരുന്നാളുമെല്ലാം വീടി​െൻറ നാലു ചുമരുകൾക്കുള്ളിലായിരുന്നു. എന്നാൽ, ഈ വർഷത്തെ ഓണം അവൻ ഒരിക്കലും മറക്കില്ല. കാരണം, വെള്ളിയൂർ എ.യു.പി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ജനപ്രതിനിധികളുമെല്ലാം അവ​െൻറ വീട്ടിലെത്തി ഓണമാഘോഷിച്ചു. വിദ്യാർഥികൾ സ്വരുക്കൂട്ടിയ പണത്തിൽനിന്ന് ചെലവ് കഴിച്ചുള്ള തുക അവന് മരുന്ന് വാങ്ങാനും നൽകി. ഏഴാം ക്ലാസ് വിദ്യാർഥിയാണെങ്കിലും അസുഖം കാരണം സ്കൂളിൽ പോവാറില്ല. അതുകൊണ്ടുതന്നെ സഹപാഠികൾ ഒരു സ്കൂൾ അന്തരീക്ഷമാണ് അവ​െൻറ വീട്ടിൽ ഒരുക്കിയത്. പ്രധാനാധ്യാപിക വി.കെ. സൈനബ ചികിത്സാ സഹായം നൽകി. കുടുംബത്തിലെ എല്ലാവർക്കുമുള്ള ഓണപ്പുടവ പി.ടി.എ പ്രസിഡൻറ് വി.എം. മനോജ് കൈമാറി. പ്രദേശത്തെ ക്ലബുകൾ, വായനശാല, രാഷ്ട്രീയ പാർട്ടികൾ, മഹല്ല് കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി, കുടുംബശ്രീ പ്രവർത്തകർ സ്നേഹ സംഗമത്തിൽ പങ്കുചേർന്നു. ഓണപ്പാട്ട്, തിരുവാതിരയും ധീരജിന് ഇഷ്ടമുള്ള ഗസൽ വിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി. കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം കെ. ഗിരിജ, വാർഡ് അംഗം ബേബി ചീനിക്കണ്ടി, എ.ഇ.ഒ സുനിൽകുമാർ അരീക്കാംവീട്ടിൽ, കെ. ശ്രീധരൻ, ജി. രവി, കെ. സത്യൻ, അഷറഫ് പുതിയപ്പുറം, കെ.എം. നസീർ, സന്തോഷ് പെരവച്ചേരി, കെ. വിശ്വൻ, ഇ. ഗോവിന്ദൻ നമ്പിശൻ, വി.കെ. ഇസ്മായിൽ, കെ. മധുകൃഷ്ണൻ, കെ.സി. മജീദ്, പി.പി. മുഹമ്മദലി, പി. മൂസക്കുട്ടി, ടി.വി. സത്യൻ, ടി. കെ. നൗഷാദ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി സ്നേഹതണൽ, ഫൈൻ ഗോൾഡ് പേരാമ്പ്ര എന്നീ സ്ഥാപനങ്ങൾ ധീരജി​െൻറ ചികിത്സക്കാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.