ഉത്രാടപ്പാച്ചിലിൽ ഉറക്കമില്ലാതെ നഗരം

കോഴിക്കോട്: പെരുന്നാൾ തിരക്ക് തീരുംമുെന്നയെത്തിയ ഒാണാഘോഷത്തിൽ നഗരം വീര്‍പ്പുമുട്ടി. ഉത്രാടപ്പാച്ചിലി‍​െൻറ ദിവസമായ ഞായറാഴ്ച മഴ മാറിനിന്നപ്പോള്‍ രാവിലെ മുതൽ തിരക്കൊഴിയാത്ത സ്ഥിതിയായി. മിഠായിത്തെരുവിലും മാനാഞ്ചിറ പരിസരത്തെ താൽക്കാലിക തെരുവ് കച്ചവട ഷെഡുകൾക്ക് മുമ്പിലും ജനം ഒഴുകി. പല തവണ ടൗൺ നീണ്ട ഗതാഗതക്കുരുക്കിലായി. ഞായറാഴ്ചയായിട്ടും കടകൾ രാത്രി വൈകുവോളം പ്രവർത്തിച്ചു. തിരുവോണത്തിന് പൂക്കളം തീർക്കാനായി പൂവാങ്ങാനെത്തിയവരെക്കൊണ്ട് പാളയത്തെ പൂവിപണി മുങ്ങി. മിഠായിതെരുവിനൊപ്പം മാനാഞ്ചിറയിലും പാവമണി റോഡിലും പാളയത്തും വൻ തിരക്കായിരുന്നു. നഗരത്തിലെ പ്രധാന ഷോപ്പിങ് മാളുകളും ജനത്തിരക്കില്‍ അമര്‍ന്നു. വസ്ത്രവിപണിയിൽ തന്നെയായിരുന്നു പതിവിൻപടി തിരക്കേറെ. ഓഫറുകളും റിബേറ്റുകളുമായി എത്തിയ ഖാദി, കൈത്തറിമേളകളും കോട്ടണ്‍വസ്ത്രമേളകളും അവസാനിക്കുന്ന ദിവസം കൂടിയായിരുന്നു ഇന്നലെ. മേളകൾ തീരും മുമ്പ് സാധനങ്ങൾ വാങ്ങാൻ ജനം ഇരച്ചെത്തി. പാളയം പച്ചക്കറി മാര്‍ക്കറ്റിലുംഷോപ്പിങ് മാളിലെ പച്ചക്കറി കൗണ്ടറുകളിലും വൈകുന്നേരമാകുമ്പോഴേക്കും മിക്ക ഇനങ്ങളും വിറ്റുതീർന്നു. പച്ചക്കറി വിപണിയില്‍ സര്‍ക്കാര്‍ ഇടപെട്ടത് ഇത്തവണ ജനങ്ങള്‍ക്ക് ഏറേ ആശ്വാസമുണ്ടാക്കി. സാധാരണ ഗതിയില്‍ ഉത്സവ സീസണില്‍ പച്ചക്കറിവില കുതിച്ചുയരാറുണ്ടെങ്കിലും ഇത്തവണ അത് കാര്യമായി ഉണ്ടായിട്ടില്ല. കണ്‍സ്യൂമര്‍ ഫെഡിനു കീഴില്‍ നിരവധി ഓണച്ചന്തകള്‍ തുറന്നിട്ടതിനാല്‍ വിപണിയില്‍ വലിയതോതില്‍ ഇത്തവണ വിലക്കയറ്റം അനുഭവപ്പെട്ടില്ലെന്നതും ആശ്വാസകരമായി. വിവിധസംഘങ്ങളുടെ നേതൃത്വത്തിലും വീടുകൾതോറും നടന്ന പച്ചക്കറി കൃഷി വിപ്ലവവും വിലകുറയാന്‍ കാരണമായി. ഹോര്‍ട്ടികോര്‍പ്, സഹകരണ ചന്തകളും സജീവമായിരുന്നു. ഓണസദ്യയും പായസവും വീട്ടിലെത്തിച്ച് നല്‍കാനുള്ള സൗകര്യവും ഹോട്ടലുകാര്‍ ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.