ആവേശമായി ഒാണാഘോഷ പരിപാടികൾ

കോഴിക്കോട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ഓണം വാരാഘോഷത്തി​െൻറ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി. ഡി.ടി.പി.സി ഓഫിസിൽ നടന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ കൊമ്മേരി െറസിഡൻറ്സിനെ പ്രതിനിധാനം ചെയ്ത പി.ടി. ഷഹല ബീഗം ഒന്നാം സ്ഥാനവും മുഖധാർ െറസിഡൻറ്സിൽ നിന്നുള്ള എ.ടി. അജുൻഷ രണ്ടാം സ്ഥാനവും നേടി. ഏഴു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. എൻ.പി റുഖിയ, സി.പി സുമൻ, സുനീഷ് മാങ്കാവ് എന്നിവരടങ്ങുന്നതായിരുന്നു വിധികർത്താക്കൾ. ഒന്നാം സ്ഥാനത്തിന് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തിന് 2000 രൂപയുമാണ് സമ്മാനം. പങ്കെടുത്ത എല്ലാവർക്കും േപ്രാത്സാഹന സമ്മാനങ്ങളും ലഭിച്ചു. ആവേശമുയർത്തി കമ്പവലി മത്സരം കോഴിക്കോട്: ഓണാഘോഷ മത്സരങ്ങളുടെ ആവേശം വാനോളമുയർത്തി മാനാഞ്ചിറയിൽ കമ്പവലി മത്സരം. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് മാനാഞ്ചിറ മൈതാനത്ത് സെലിബ്രിറ്റി കമ്പവലി മത്സരം സംഘടിപ്പിച്ചത്. ഏഴ് ടീമുകളാണെത്തിയത്. പുരുഷ വിഭാഗത്തിൽ കലക്ടറേറ്റ് ടീം ഒന്നാം സ്ഥാനവും പ്രസ് ക്ലബ് ടീം രണ്ടാം സ്ഥാനവും വനിതാവിഭാഗത്തിൽ സ്പോർട്സ് കൗൺസിൽ ടീം ഒന്നാം സ്ഥാനവും കോർപറേഷൻ ടീം രണ്ടാം സ്ഥാനവും നേടി. ഡെപ്യൂട്ടി മേയർ മീര ദർശക് വനിതാ കൗൺസിലർമാരായ എം.പി രമണി, സെലീന, ഷാഹിദ, ലത, രജനി, ശ്രീജ എന്നിവർ മത്സരക്കളത്തിലിറങ്ങിയപ്പോൾ, കോർപറേഷൻ പുരുഷ വിഭാഗം ടീമിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ടി. സുരേഷ്, കൗൺസിലർമാരായ ബിജുരാജ്, ബിജുലാൽ, രാധാകൃഷ്ണൻ, ഷിംജിത്ത് എന്നിവരും വടംവലിക്കാനെത്തി. പ്രസ് ക്ലബ് ടീമിനെ നയിച്ചത് പ്രസിഡൻറ് കമാൽ വരദൂരായിരുന്നു. സ്പോർട്സ് കൗൺസിൽ വനിതാ ടീമിൽ പവർലിഫ്റ്റിങ് താരങ്ങളായ അഭിരാമി, ദൃശ്യ എന്നിവരുമുണ്ടായിരുന്നു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, പി.ടി. ഹാരിസ്, എ. മൂസ ഹാജി തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. സമ്മാനദാന ചടങ്ങിൽ ഡെപ്യൂട്ടി മേയർ മീര ദർശക്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, േപ്രാഗ്രാം കമ്മിറ്റി ചെയർമാൻ സി.പി. മുസാഫർ അഹമ്മദ്, വൈ.എം.സി.എ ചെയർമാൻ വിൻസ​െൻറ് മോസസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.