കൊടുവള്ളി ബ്ലോക്ക് ക്ഷീരകർഷക സംഗമം മൈക്കാവിൽ

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് ക്ഷീരകർഷക സംഗമം എട്ട്, ഒമ്പത് തീയതികളിൽ മൈക്കാവിൽ നടത്തും. ക്ഷീരവികസന വകുപ്പി​െൻറയും ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിന് മൈക്കാവ് ക്ഷീരോൽപാദക സഹകരണ സംഘമാണ് ആതിഥേയത്വം വഹിക്കുന്നത്. സംഘത്തി​െൻറ ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സ​െൻററി​െൻറ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഒമ്പതിന് രാവിലെ 11ന് ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു സംഗമം ഉദ്ഘാടനം ചെയ്യും. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. ക്ഷീരസംഘങ്ങൾക്കുള്ള അവാർഡ് ദാനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കും. എട്ടിന് രാവിലെ എട്ടു മണിക്ക് ആനിക്കോട് നടത്തുന്ന കന്നുകാലി പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. വർഗീസ് കുര്യൻ അനുസ്മരണം, എക്സിബിഷൻ, ക്ഷീരവികസന സെമിനാർ, സമ്മാനദാനം, മുഖാമുഖം, െഡയറി ക്വിസ്, നാടകം എന്നിവ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.