കനോലി കനാലിലേക്ക് കോഴിയവശിഷ്ടം തള്ളി കാരപ്പറമ്പ്: ചെറിയ പാലത്തിന് സമീപം കേനാലി കനാലിലേക്ക് കോഴിയവശിഷ്ടം തള്ളിയതുമൂലം പരിസരത്ത് ദുർഗന്ധം രൂക്ഷമായി. സമീപവാസികളും വ്യാപാരികളും യാത്രക്കാരും മൂക്കുപൊത്തിയിരിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം പതിനഞ്ചോളം ചാക്ക് കോഴിയവശിഷ് ടങ്ങളാണ് പാലത്തിന് സമീപത്തെ കനാലിലേക്ക് തള്ളിയത്. ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തിയതോടെ നാട്ടുകാർ പരാതിപ്പെടുകയായിരുന്നു. ഇതിനിടയിൽ കോർപറേഷൻ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളാനെത്തിയ ആളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. മാർക്കറ്റിന് സമീപം ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും കല്ലുമ്മക്കായ തോടും മദ്യകുപ്പികളും തള്ളിയിരിക്കുകയാണ്. നിരവധി തവണ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ലത്രെ. സമീപത്തെ വർക്ഷോപ്പിൽ നിന്നു പാഴ്വസ്തുക്കളും സമീപത്തെ കടകളിൽ നിന്ന് അറവുമാലിന്യങ്ങളും കനാലിലേക്ക് തള്ളുന്നത് പതിവായിട്ടും നടപടിയില്ല. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് കൈമടക്ക് ലഭിക്കുന്നതിനാലാണ് കുറ്റകരമായ രീതിയിൽ മാലിന്യങ്ങൾ തള്ളുന്നത് തുടരുന്നതെന്ന് ആരോപണമുണ്ട്. കടയുടമകൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചാണ് വ്യാപാരം. ദിവസങ്ങളോളം അവശിഷ്ടങ്ങൾ കടയിൽ സൂക്ഷിക്കുന്നതുമൂലം സമീപപ്രദേശങ്ങളിലേക്ക് ദുർഗന്ധം വമിക്കുന്നുണ്ട്. കോഴിയവശിഷ്ടം തള്ളി ദുർഗന്ധം പരന്നതിനാൽ സമീപത്തെ വീട്ടുകാർക്ക് ബന്ധുവിെൻറ വീട്ടിലേക്ക് മാറിനിൽേക്കണ്ടിയും വന്നു. കോർപറേഷൻ അധികൃതർ എത്തി ക്ലോറിനൈസേഷൻ നടത്തിയെങ്കിലും ദുർഗന്ധം ശമിച്ചിട്ടില്ല. പരാതിയെ തുടർന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി. kanoli 66 കാരപ്പറമ്പ് ചെറിയപാലത്തിന് സമീപം കനോലി കനാലിലേക്ക് കോഴിയവശിഷ്ടം ചാക്കിൽ തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.