കൊടുവള്ളിയിലെ മദ്യ^ലഹരി വ്യാപനം; ജനകീയ സമിതി രൂപവത്കരിച്ചു

കൊടുവള്ളിയിലെ മദ്യ-ലഹരി വ്യാപനം; ജനകീയ സമിതി രൂപവത്കരിച്ചു കൊടുവള്ളി: കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന മദ്യ-- മയക്കുമരുന്ന് വിൽപനക്കും ഉപയോഗത്തിനുമെതിരെ കൂട്ടായ പ്രവർത്തനത്തിന് ജനകീയ സമിതി രൂപവത്കരിച്ചു. മയക്കുമരുന്ന് ലോബിയുടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ ഇവ ഇല്ലായ്മ ചെയ്യുന്നതിന് പൊലീസും എക്സൈസ് വകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നാടിനും ജനങ്ങൾക്കും ഭീഷണിയായിത്തീർന്ന വിപത്തിനെതിരെ ജനകീയ ഇടപെടലുകൾക്ക് നേതൃത്വം നൽകാനും സംഗമം തിരുമാനിച്ചു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി. മൊയ്തീതീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. തങ്ങൾസ് മുഹമ്മദ് ചെയർമാനും, പി.ടി. സദാശിവൻ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. സംഗമത്തോടനുബന്ധിച്ച് കൊടുവള്ളി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കോതൂർ മുഹമ്മദ് മാസ്റ്റർ, ഒ.പി. റസാഖ്, അസയിൻ, തങ്ങൾസ് മുഹമ്മദ്, മൊയ്തീൻ കുട്ടി മാസ്റ്റർ, യു.കെ. ഇഖ്ബാൽ, സി.കെ. ശബീർ, എൻ.വി. ആലി ഹാജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.