കൽപറ്റ: ത്യാഗസ്മരണകൾ പുതുക്കി നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. ഇബ്‌റാഹീം നബിയുടെയും ഹാജറാ ബീവിയുടെയും ഇസ്മാഈല്‍ നബിയുടെയും ത്യാഗത്തിെൻറ ഒാർമകൾ പുതുക്കി പള്ളികളിൽ തക്ബീർ ധ്വനികളുയർന്നു. ജില്ലയിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങൾ നടന്നു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിൽനിന്ന് വ്യത്യസ്തമായി തെളിഞ്ഞ അന്തരീക്ഷമായിരുന്നു ജില്ലയിലെങ്ങും. മഴ മാറിനിന്ന് വെയിൽ പരന്നപ്പോൾ ഇൗദ്ഗാഹുകളിൽ നമസ്കാരം തടസ്സമില്ലാതെ നടന്നു. കൽപറ്റ വലിയപള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് സലീം മുസ്ലിയാര്‍ മണ്ണാര്‍ക്കാട് നേതൃത്വം നല്‍കി. കൽപറ്റ മസ്ജിദ് മുബാറക്കിൽ നമസ്കാരത്തിന് ശാക്കിർ പിണങ്ങോട് നേതൃത്വം നൽകി. കൽപറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ സലഫി ഈദ്ഗാഹിൽ നമസ്കാരത്തിന് ഡോ. ജമാലുദ്ദീൻ ഫാറൂഖി നേതൃത്വം നൽകി. വ്യക്തി, കുടുംബ സമൂഹ സംസ്കരണമാണ് രാജ്യത്തിെൻറ പുരോഗതിയുടെ അടിസ്ഥാനം. പ്രവാചകന്മാരുടെ പാരമ്പര്യം ഇതിനടിസ്ഥാനമായ ത്യാഗേബാധം നമുക്ക് നൽകുന്നു. ജീവിതം സൽപ്രവർത്തനങ്ങളുമായി ദൈവത്തിന് സമർപ്പിക്കുന്നതിലാണ് യഥാർഥ ത്യാഗം നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനവിക മൂല്യങ്ങൾ വിശ്വാസികൾ ഉയർത്തിപ്പിടിക്കണമെന്നും വർത്തമാനകാലം അതാണ് ആവശ്യപ്പെടുന്നതെന്നും പനമരം എൽ.പി സ്കൂളിൽ സംഘടിപിച്ച ഇൗദ്ഗാഹിൽ ഖുത്തുബ സന്ദേശം നൽകി മസ്ജിദുൽ ഹുദാ ഖത്തീബും ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗവുമായ കെ. അബ്ദുൽ ജലീൽ പറഞ്ഞു. എല്ലാവരുമായുള്ള പരസ്പര സ്നേഹവും സഹപ്രവർത്തിയും ഊഷ്മളമാകുേമ്പാഴാണ് ഇബ്റാഹിം നബിയുടെ ചരിത്രം സാക്ഷാത്ക്കരിക്കപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു. മഴയില്ലാത്തതിനാൽ ഏറെപ്പേരാണ് പനമരം ഈദ്ഗാഹിൽ ഒത്തുചേർന്നത്. പ്രാർഥനക്ക് ശേഷം പനമരം ഗവ. ആശുപത്രി അേന്തവാസികളും തെരുവിൽ അന്തിയുറങ്ങുന്നവരുമായി നൂറോളം പേർക്ക് ടൗൺ ഈദ്ഗാഹ് കമ്മറ്റി ഭക്ഷണ വിതരണവും നടത്തി. SATWDL12 പനമരം ടൗൺ ഈദ്ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് കെ. അബ്ദുൽ ജലീൽ നേതൃത്വം നൽകുന്നു SATWDL3 കൽപറ്റ മസ്ജിദുൽ മുജാഹിദീനിൽ യൂനസ് ഉമരി ബലിപെരുന്നാൾ സന്ദേശം നൽകുന്നു SATWDL4 കൽപറ്റ വലിയപള്ളിയിൽ സലീം മുസ്ലിയാർ മണ്ണാർക്കാട് ബലിപെരുന്നാൾ സന്ദേശം നൽകുന്നു SATWDL10 മേപ്പാടി സലഫി ഇൗദ്ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരം SATWDL16 കൽപറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ സലഫി ഈദ്ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് ഡോ. ജമാലുദ്ദീൻ ഫാറൂഖി നേതൃത്വം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.