വളയം വള്ള്യാട് ക്രഷർ യൂനിറ്റിനുനേരെ ആക്രമണം; ഓഫിസ് അടിച്ചുതകർത്തു

വളയം: വള്ള്യാട് മലയോരത്ത് ക്രഷർ യൂനിറ്റിന് നേരെ അജ്ഞാത സംഘത്തി​െൻറ ആക്രമണം. ഓഫിസ് അടിച്ചുതകർത്തു. വെള്ളിയാഴ്ച രാത്രി 11ഒാടെയാണ് സംഭവം. ഓഫിസി​െൻറ ഗ്ലാസുകൾ തകർത്ത് അകത്തുകയറിയ അക്രമികൾ കമ്പ്യൂട്ടർ പ്രിൻറർ, ഫർണിച്ചർ മുതലായവ തർക്കുകയുണ്ടായി. വലിയ പറമ്പത്ത് സജിത്തി​െൻറ ഉടമസ്ഥതയിലുള്ളതാണ് ക്രഷർ യൂനിറ്റ്. ക്രഷർ യൂനിറ്റിനോടു ചേർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടായിരുന്നു. അക്രമികളുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴിനൽകി. ഭയം കാരണം ഇവർ പുറത്തിറങ്ങിയില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇതിനു തൊട്ടുമുമ്പ് രാത്രി പത്തരയോടെ യൂനിറ്റി​െൻറ ഉടമ വലിയ പറമ്പത്ത് സജിത്തി​െൻറ വളയം ടൗണിലുള്ള വീട്ടിൽ നിർത്തിയിട്ട കാർ കേടുവരുത്തുകയുണ്ടായി. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ അതിക്രമം നടത്തിയവർ രക്ഷപ്പെട്ടു. സംഭവത്തോടനുബന്ധിച്ച് പൊലീസ് ടൗണിലെ കടയിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. ക്രഷർ ഉടമ അക്രമം നടന്ന വിവരം പൊലീസിൽ അറിയിച്ചതോടെ രാത്രി എസ്.ഐ ബിനുലാൽ സ്ഥലത്തെത്തി പരിശോധന നടത്തി. കൺട്രോൾ റൂം സി.ഐ സന്തോഷി​െൻറ നേതൃത്വത്തിൽ പൊലീസ് സമീപവാസികളിൽനിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്‌റ്റേഷനുകളിലെ നെയിംബോർഡുകൾ ഇനി ഹിന്ദി ഭാഷയിലും നാദാപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും നെയിംബോർഡുകൾ ഹിന്ദിഭാഷയിൽ കൂടി എഴുതണമെന്ന ഉത്തരവ് നടപ്പാക്കി തുടങ്ങി. മുമ്പ് മലയാളത്തിലും ഇംഗ്ലീഷിലുമാണ് സ്റ്റേഷനുകളിലെ നെയിംബോർഡുകൾ പ്രദർശിപ്പിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലും ഇവരുൾപ്പെട്ട കേസുകളിലും വർധനയുണ്ടായിരുന്നു. കൂടാതെ, മലയാളവും ഇംഗ്ലീഷും വഴങ്ങാത്ത ഇവരെ സഹായിക്കണമെന്ന നിലയിലുമാണ് നെയിംബോർഡുകൾ ഹിന്ദിയിൽകൂടി വേണമെന്ന നിർദേശം വന്നത്. കഴിഞ്ഞ ആഴ് ചയാണ് ഇത് സംബന്ധിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്. ഇതനുസരിച്ച് വടകര റൂറലിൽ നാദാപുരം സ്‌റ്റേഷനിൽ പുതിയ ബോർഡ് സ്ഥാപിച്ചു. നാദാപുരം മേഖലയിൽ പതിനായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.