ഓണക്കിറ്റ് നൽകി

കുറ്റ്യാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തെ തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി. കുട്ടികൾ വഴി സമാഹരിച്ച 'സ്നേഹനിധി'യിൽ നിന്നാണ് തുക കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. എ. ഷമീം, കോഒാഡിനേറ്റർ പി.കെ. ഇബ്രാഹിം, ലീഡർ എ.ബി. അനഘ, ചന്ദ്രമോഹൻ, കെ. രാജേന്ദ്രൻ, രാജേന്ദ്രൻ, ദാസൻ, എ.എസ്. ആദർശ്, അമയ, മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. ബലിപെരുന്നാൾ ആഘോഷിച്ചു കുറ്റ്യാടി: മഴ മാറിനിന്ന കാലാവസ്ഥയിൽ മേഖലയിൽ എങ്ങും ആഹ്ലാദത്തോടെ ബലിപെരുന്നാൾ ആഘോഷിച്ചു. തലേ ദിവസങ്ങളിൽ ശക്തമായ മഴയായിരുന്നതിനാൽ മേഖലയിൽ ഇത്തവണ ഈദ്ഗാഹ് കുറവായിരുന്നു. വേളം ശാന്തിനഗറിൽ നടന്ന ഈദ്ഗാഹിന് ടി. മുഹമ്മദ് വേളം നേതൃത്വം നൽകി. കായക്കൊടിയിൽ ഡോ. മുഹമ്മദ് നജീബും കുറ്റ്യാടിയിൽ സകരിയ്യ ഫലാഹിയും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.