ത്യാഗ സ്മരണകളുയർത്തി ബലിപെരുന്നാൾ ആഘോഷം ത്യാഗ സ്മരണകളുയർത്തി ബലിപെരുന്നാൾ ആഘോഷം കോഴിക്കോട്: പ്രവാചകൻ ഇബ്രാഹീമിെൻറ ത്യാഗസ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. വെള്ളിയാഴ്ച പള്ളികളിലും പ്രത്യേകം തയാറാക്കിയ ഇൗദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിന് കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങൾ പെങ്കടുത്തു. രാവിലെ നമസ്കാരത്തിനായി പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളിലും ഇൗദ്ഗാഹിലുമെത്തിയ വിശ്വാസികളോട് െഎക്യത്തിെൻറയും സ്നേഹത്തിെൻറയും പാത പിന്തുടരാനാണ് പെരുന്നാൾ പ്രസംഗത്തിൽ പണ്ഡിതന്മാർ ആഹ്വാനം ചെയ്തത്. മതസാഹോദര്യത്തിനും മതങ്ങൾ തമ്മിലെ സഹവർത്തിത്വത്തിനും പ്രധാന്യം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഒാഡിറ്റോറിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ശമീം സലാഹി ആരാമ്പ്രം നേതൃത്വം നൽകി. പന്നിയങ്കര സുമംഗലി ഓഡിറ്റോറിയം, ഫറോക്ക് ഹോസ്പിറ്റൽ കോംപ്ലക്സ്, മാത്തോട്ടം ഗോൾഡൻഹാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇൗദ്ഗാഹ് നടന്നു. സംയുക്ത ഇൗദ്ഗാഹ് കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് നടത്താറുള്ള ഇൗദ്ഗാഹ് കാലാവസ്ഥ പ്രതികൂലമായതിനാൽ ഇൗ പ്രവശ്യം നടത്തിയില്ല. മാവൂർ റോഡ് മസ്ജിദ് ലുഅ് ലുഅ,് വെള്ളിമാട്കുന്ന് സലഫി മസ്ജിദ്, കുണ്ടുങ്ങൽ ജുമുഅത്ത് പള്ളി പാളയം ബദ്ർ ജുമാമസ്ജിദ് കുഞ്ഞാലുപ്പള്ളി, ഫ്രാൻസിസ് റോഡ് തുടങ്ങി ജില്ലയിലെ എല്ലാ പള്ളികളിലും പെരുന്നാൾ നമസ്കാരത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. െറസി. അസോസിയേഷനുകളുടെയും വിവിധ കൂട്ടായ്മകളുടെയും കീഴിൽ പെരുന്നാൾ സൗഹൃദ സംഗമങ്ങൾ, മെഹന്തി ഫെസ്റ്റ് തുടങ്ങിയ പരിപാടികളും അരങ്ങേറി. വൈകീട്ട് ബീച്ചിലും മാനാഞ്ചിറ സ്ക്വയറിലും മാളുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ശനിയാഴ്ചയും ഒേട്ടറെ പേരാണ് പെരുന്നാൾ ആഘോഷിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.