റസാക്ക്​ ജനങ്ങളുടെ ഉത്ക്കണ്ഠകളെ പറ്റി ആകുലപ്പെട്ട ചലച്ചിത്രകാരൻ ^ജോൺ പോൾ

റസാക്ക് ജനങ്ങളുടെ ഉത്ക്കണ്ഠകളെ പറ്റി ആകുലപ്പെട്ട ചലച്ചിത്രകാരൻ -ജോൺ പോൾ റസാഖ് ജനങ്ങളുടെ ഉത്കണ്ഠകളെപ്പറ്റി ആകുലപ്പെട്ട ചലച്ചിത്രകാരൻ -ജോൺ പോൾ കോഴിക്കോട്: ജനങ്ങളുടെ ഉത്കണ്ഠകളെപ്പറ്റി ഏറെ ആകുലപ്പെട്ട ചലച്ചിത്രകാരനായിരുന്നു അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ടി.എ. റസാഖെന്ന് തിരക്കഥാകൃത്ത് ജോൺ പോൾ. നാടകത്തെക്കുറിച്ച് ഏറെ സംസാരിക്കാൻ ഇഷ്ടപ്പെട്ട അദ്ദേഹം എഴുത്തുവഴികളിൽ ഒത്തിരി കഥകൾ ബാക്കിെവച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ടി.എ. റസാഖ് സൗഹൃദവേദി സംഘടിപ്പിച്ച 'സിനിമക്കപ്പുറം റസാഖ്' അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. സുധീര അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ, എം.കെ. മുനീർ എം.എൽ.എ, നടൻ വിനീത്, സംവിധായകൻ ഷാജൂൺ കാര്യാൽ, മാധ്യമപ്രവർത്തകൻ ഷാജഹാൻ, പി. ദാമോദരൻ, ഹംസ കൈനിക്കര, ആഷിക് ചെലവൂർ, ജയരാജ് എന്നിവർ സംസാരിച്ചു. ഡോ. പി.പി. വേണുഗോപാൽ സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.