ബുള്ളറ്റി​െൻറ പിന്നിലെ കൈപ്പിടി പൊട്ടി റോഡിൽ വീണ്​ യുവതിക്ക്​ പരിക്ക്​

must ബുള്ളറ്റി​െൻറ പിന്നിലെ കൈപ്പിടി പൊട്ടി റോഡിൽ വീണ് യുവതിക്ക് പരിക്ക് കോഴിക്കോട്: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പിൻസീറ്റിലെ പിടിക്കാനുള്ള സ്റ്റീൽ കമ്പി പൊട്ടിയതിനെ തുടർന്ന് റോഡിൽ വീണ യുവതിക്ക് ഗുരുതര പരിക്ക്. ചേന്ദമംഗലൂർ 'ഹാദൂസി'ൽ സാഹിറി​െൻറ ഭാര്യ ഫാത്തിമ സഹ്റക്കാണ് (32) പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുക്കം പൊറ്റശ്ശേരിക്ക് സമീപമാണ് അപകടമുണ്ടായത്. ബോധരഹിതയായ ഫാത്തിമ സഹ്റയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിേലക്ക് മാറ്റി. കഴിഞ്ഞവർഷം വാങ്ങിയ ബുള്ളറ്റ് സ്റ്റാൻഡേഡ് 350 ബൈക്കി​െൻറ കമ്പിയാണ് പൊട്ടിയത്. നിർമാതാക്കളായ റോയൽ എൻഫീൽഡ് കമ്പനിക്ക് സാഹിർ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.