സാഹിത്യം സ്വയം മാറി -കെ.ഇ.എൻ കോഴിക്കോട്: കഥക്കും കവിതക്കും നോവലിനുമൊപ്പം ദലിതുകളുടേതുൾെപ്പടെ തുറന്നു പറച്ചിലുകൾ വന്നതോടെ സാഹിത്യം സ്വയം സമരമായി മാറിയെന്നതാണ് ഇൗ രംഗത്തെ പുതിയ മാറ്റമെന്ന് ഇടതുചിന്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ഒാണാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരുടെ താരപരിവേഷം തകർന്ന് കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഭാസി മലാപ്പറമ്പ് അധ്യക്ഷത വഹിച്ചു. മലയാള ചെറുകഥ, മലയാള നോവൽ, മലയാള കവിത എന്നീ വിഷയങ്ങളിൽ യഥാക്രമം യു.കെ. കുമാരൻ, െഎസക് ഇൗപ്പൻ, രാധാകൃഷ്ണൻ ഇളയേടത്ത് തുടങ്ങിയവർ സംസാരിച്ചു. ടി.പി. മമ്മുമാസ്റ്റർ സ്വാഗതം പറഞ്ഞു. പടം.........ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.