കോഴിക്കോട്: മദ്യവർജനം പറഞ്ഞ് അധികാരത്തിലേറി മദ്യവ്യാപനം നടത്തുന്ന സർക്കാർ മദ്യ വ്യവസായികൾക്ക് മുന്നിൽ മുട്ടുമടക്കുകയാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോഴിക്കോട് റീജനൽ ഡയറക്ടർ ഫാ. സൈമൺ കിഴക്കേകുന്നേൽ. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്തുനിന്ന് ദൂരപരിധി 50 മീറ്ററാക്കി ചുരുക്കി ബാർ ലൈസൻസ് നൽകാനുള്ള തീരുമാനത്തിനെതിരെ താമരശ്ശേരി, കോഴിക്കോട് രൂപത സമിതികൾ സംഘടിപ്പിച്ച കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. സൈമൺ. ആൻറണി ജേക്കബ് ചാവറ അധ്യക്ഷത വഹിച്ചു. പ്രഫ. ടി.എം. രവീന്ദ്രൻ, പ്രഫ. ചാക്കോ കാളാംപറമ്പിൽ, റോയി മുരിക്കോലിൽ, ജോയിക്കുട്ടി ലൂക്കോസ്, കുര്യൻ ചെമ്പനാനി, സിസ്റ്റർ മൗറില്ല, സോഫി തോമസ്, ജോസ് കാവിൽ പുരയിടത്തിൽ, കെ.സി. ജോസഫ്, ജോളി ജോസഫ്, ബാബു അഗസ്റ്റിൻ, മാത്യു പറപ്പിൽ, അഷറഫ് ചേലാട്ട് എന്നിവർ സംസാരിച്ചു. ct2 കെ.സി.ബി.സി മദ്യവിരുദ്ധ സമിതി നടത്തിയ ഫാ. സൈമൺ കിഴക്കേകുന്നേൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.