കേരളത്തെ തൊഴിൽസൗഹൃദ സംസ്ഥാനമാക്കി മാറ്റും - -മുഖ്യമന്ത്രി പേരാമ്പ്ര: കേരളത്തെ തൊഴിൽസൗഹൃദ സംസ്ഥാനമാക്കി മാറ്റി തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം നേതാവും ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.വി. ദക്ഷിണാമൂർത്തിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ന്യൂനപക്ഷവേട്ട കേരളത്തിൽ നടത്താമെന്ന് ആർ.എസ്.എസ് വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 'മൂർത്തി മാഷ് ഒരു ഓർമ പുസ്തകം' മാഷിെൻറ പത്നി ടി.എം. നളിനിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സ്മൃതി മണ്ഡപവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പി.കെ. ബിജു എം.പി, എം. മെഹബൂബ്, എൻ.കെ. രാധ, എ.കെ. ബാലൻ, എൻ.പി. ബാബു, എം. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. എ.കെ. പത്മനാഭൻ സ്വാഗതവും കെ.വി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. മൂർത്തി മാഷെ അനുസ്മരിച്ച് നടത്തിയ സെമിനാർ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.