പേരാമ്പ്ര: കടിയങ്ങാട് പുല്ലിയോട്ട് മുക്കിൽ കുന്നത്തുകണ്ടി മീത്തൽ ബാബുരാജിെൻറ വീടിനു നേരെ കഴിഞ്ഞ ദിവസം അർധരാത്രിയിൽ ആക്രമണം നടന്നു. വീടിെൻറ ജനൽചില്ലും ഫർണീച്ചറുകളും തകർത്തു. ശബ്ദം കേട്ട് ഉണർന്ന് വീട്ടുകാർ വാതിൽ തുറന്നപ്പോഴേക്കും ആക്രമി ഓടി രക്ഷപ്പെട്ടു. കടിയങ്ങാട് മൈത്രി സ്വയം സഹായ സംഘം സ്ഥാപിച്ച നോട്ടീസ് ബോർഡും നശിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് സംഘം ചേർന്ന് മദ്യപിക്കുന്നതും ഇതിനെതിരെ പ്രതികരിക്കുന്നവരുടെ വീടിനു നേരെ ആക്രമണം നടത്തുന്നതും ഈ പ്രദേശത്ത് പതിവായിരിക്കുകയാണ്. ആക്രമികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പേരാമ്പ്ര പൊലീസിൽ പരാതി നൽകി. എക്സൈസ് മന്ത്രിയെ ഓർത്ത് ജനം തലകുനിക്കേണ്ട അവസ്ഥ -ടി. സിദ്ദീഖ് പേരാമ്പ്ര: കൊച്ചുകുട്ടികളെപ്പോലും മദ്യപാനികളാക്കുന്ന വികലമായ മദ്യനയം നടപ്പാക്കുന്ന എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഓർത്ത് ജനങ്ങൾ തലകുനിക്കേണ്ട അവസ്ഥയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. ബാറുകളുടെ ദൂരപരിധി ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും 50 മീറ്ററായി കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ എക്സൈസ് ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് രാജൻ മരുതേരി അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, കെ.പി. വേണുഗോപാലൻ, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, എൻ.പി. വിജയൻ, വി. ആലീസ് മാത്യു, രാജൻ കെ. പുതിയേടത്ത്, കെ. മധുകൃഷ്ണൻ, കെ. ജാനു, സി.കെ. ബാലൻ, വി.വി. ദിനേശൻ, എസ്. സുനന്ദ്, മഹിമ രാഘവൻ നായർ, കെ.സി. ഗോപാലൻ, ഇ.പി. മുഹമ്മദ്, പ്രദീഷ് നടുക്കണ്ടി, ഷാജു പൊൻപറ, വാസു വേങ്ങേരി, പി.എം. പ്രകാശൻ, ഇ.ടി. സരീഷ്, മോഹൻദാസ് ഓണിയിൽ, പ്രകാശൻ മുള്ളൻകുഴി, ബാബു കൂനംതടം, തോമസ് ആനത്താനം, രതി രാജീവ്, എൻ. ചന്ദ്രൻ, പി.എസ്. സുനിൽകുമാർ, സത്യൻ കല്ലൂർ, കോടേരി കുഞ്ഞനന്തൻ നായർ, വി.എം. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.