എസ്. ശ്രീജിത്തിന് സംസ്ഥാന അധ്യാപക അവാര്‍ഡ്

ഉള്ള്യേരി: പാലോറ ഹയര്‍ സെക്കൻഡറി സ്കൂളിലെ സാമ്പത്തിക ശാസ്ത്രം അധ്യാപകന്‍ എസ്. ശ്രീജിത്ത് ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിനു അര്‍ഹനായി. എൻ.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റർ, അസാപ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. അംഗന്‍വാടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട സ്നേഹ സമ്മാനം, പരിസ്ഥിതി പ്രവര്‍ത്തനങ്ങളായ ജലവിചാരം, നാട്ടുപച്ച, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കൃഷി സംരക്ഷണ പദ്ധതികളായ ഹരിതകാന്തി, കൃഷിക്കൂട്ടം, പൈതൃകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പാവങ്ങള്‍ക്കായുള്ള സാന്ത്വനനിധി തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പനങ്ങാട് പഞ്ചായത്തിലെ ശുഭശ്രീയില്‍ ചന്ദ്രശേഖരന്‍ നായരുടെയും, സൗദാമിനി അമ്മയുടെയും മകനാണ്. ഭാര്യ രമ്യ. മകന്‍ ഐതിഹ്. ഓണാഘോഷം ഉള്ള്യേരി: ആനവാതില്‍ ശില്‍പ കലാവേദി പൂക്കളമത്സരം നടത്തി. സുരേഷ് ബാബു ആലങ്കോട്, മണി പുനത്തില്‍, ചന്തപ്പന്‍ മൈക്കോട്ടെരി, സുരേഷ്ബാബു ചെത്തില്‍, മധു നങ്ങ്യാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ആനവാതില്‍ നന്മനാട് റെസിഡൻറ്സ് അസോസിയേഷന്‍ പൂക്കളമത്സരം, ക്വിസ്, വിവിധ കായിക മത്സരങ്ങള്‍ എന്നിവ നടത്തി. കക്കഞ്ചേരി റെഡ് വിങ്ങ്സ് കലാവേദി ഓണം-ബക്രീദ് ആഘോഷം നടത്തി. എ.കെ. ചിന്മയാനന്ദന്‍, പി.എം. അഭിനന്ദ്, മണി കക്കഞ്ചേരി, ഗണേശന്‍ കക്കഞ്ചേരി, ദിനേശ് മരുതോളി, പി. മുഹമ്മദ്‌, വി.എം. അശോകൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.