ത്യാഗ സ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

എകരൂല്‍: ത്യാഗത്തി‍​െൻറയും ആത്മസമര്‍പ്പണത്തി‍​െൻറയും സന്ദേശവുമായി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. ജുമുഅ നമസ്കാരമുണ്ടായതിനാൽ പെരുന്നാള്‍നമസ്കാരം മിക്കയിടത്തും പതിവിലും നേരത്തെയാക്കിയിരുന്നു. എകരൂല്‍ മഹല്ല് ജുമാമസ്ജിദില്‍ സുലൈമാന്‍ അഹ്സനി, എകരൂല്‍ ടൗണ്‍ മസ്ജിദുസിദ്ദീഖില്‍ എൻ.എം. ഖാസിം, വള്ളിയോത്ത് മസ്ജിദുല്‍ ഹുദയില്‍ വി.കെ.സി. ഉമ്മര്‍ മൗലവി, വള്ളിയോത്ത് മഹല്ല് ജുമാമസ്ജിദില്‍ അബ്ദുറസാഖ് ദാരിമി, എസ്റ്റേറ്റ്‌മുക്ക് ചെമ്പോചിറ ജുമാമസ്ജിദില്‍ യൂസുഫ് സഖാഫി, ഇയ്യാട് മഹല്ല് ജുമാമസ്ജിദില്‍ ബഷീര്‍ ദാരിമി, ഇയ്യാട് ടൗണ്‍ സുന്നി ജുമാമസ്ജിദില്‍ ബഷീര്‍ സഖാഫി, കപ്പുറം മസ്ജിദുല്‍ ഫലാഹില്‍ മുഹമ്മദ്‌ പെരുമ, കപ്പുറം പഴയ ജുമാമസ്ജിദില്‍ ശമീര്‍ റഹ്മാനി, വട്ടോളിബസാര്‍ മസ്ജിദുറഹ്മയില്‍ വി.കെ. അസ്ഹർ, വട്ടോളിബസാര്‍ മസ്ജിദുല്‍ മുജാഹിദീനില്‍ ഉമര്‍ സുല്ലമി, കിനാലൂര്‍ മസ്ജിദുല്‍ ഹുദയില്‍ എൻ.കെ. അബ്ദുന്നാസര്‍ ശിവപുരം, അറപ്പീടിക സുന്നി ജുമാമസ്ജിദില്‍ അബ്ദുറഹ്മാന്‍ സഖാഫി കാന്തപുരം, കരിയാത്തന്‍കാവ് ശിവപുരം മഹല്ല് ജുമാമസ്ജിദില്‍ അബ്ദുറഹ്മാൻ ലത്വീഫി, ബാലുശ്ശേരി മുക്ക് ജുമാമസ്ജിദില്‍ മുഹമ്മദ്‌ ചിശ്ത്തി തിരുവനന്തപുരം എന്നിവര്‍ പ്രാർഥനക്കും പെരുന്നാള്‍ പ്രഭാഷണത്തിനും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.