ഓർക്കാട്ടേരിയിൽ മോഷണം: നാല് തൊഴിലാളികൾ അറസ്​റ്റിൽ

വടകര: ഓർക്കാട്ടേരി ടാക്സി സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഓർക്കാട്ടേരി ട്രേഡേഴ്സിൽനിന്നും ഒരുലക്ഷം രൂപയോളം വിലയുടെ വിവിധ സാധനങ്ങൾ കവർന്നെന്ന ഉടമയുടെ പരാതിയിൽ നാലു ജീവനക്കാരെ എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പുന്നാട് സ്വദേശികളായ കിഴൂർ കേളോത്ത് മഹറൂഫ് (21), മുഹ്സിന മൻസിൽ ഷാനിഫ് (26), ഇയാളുടെ സഹോദരൻ ആസിഫ് (20), പുറപ്പട്ട സഫ്‌വാൻ (19) എന്നിവരെയാണ് എസ്.ഐ കെ. പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കടയുടമ ചെറുവാഞ്ചേരി സ്വദേശി മുഹമ്മദി​െൻറ പരാതിപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. പല ദിവസങ്ങളിലായി നാലുപേരും ചേർന്ന് സാധനങ്ങൾ കടയിൽനിന്നും കടത്തി. സ്റ്റോക്കിൽ കുറവ് വന്നതിനെ തുടർന്ന് ഉടമ ഇവരോട് കാര്യങ്ങൾ ചോദിച്ചിരുന്നു. പിന്നീട് ഇവരിൽ മൂന്നുപേർ കടയിൽ വരാതിരുന്നതും സംശയത്തിനിടയാക്കി. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തി​െൻറ ചുരുളഴിഞ്ഞത്. മോഷ്ടിച്ച സാധനങ്ങൾ പലയിടങ്ങളിൽ വിൽപന നടത്തിയതായി പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കേസന്വേഷണ സംഘത്തിൽ അഡീഷനൽ എസ്.ഐമാരായ പ്രശാന്ത്, ബാബു എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.