കഞ്ചാവ് വിൽപന: കൊടുവള്ളിയിൽ ഒരാൾ പിടിയിൽ

കഞ്ചാവു വിൽപന: കൊടുവള്ളിയിൽ ഒരാൾ പിടിയിൽ കൊടുവള്ളി: തട്ടുകട കേന്ദ്രീകരിച്ച് കഞ്ചാവു വിൽക്കുന്ന സംഘത്തിൽപെട്ടയാളെ കൊടുവള്ളി പൊലീസ് അറസ്റ്റ്ചെയ്തു. നിരവധിതവണ കഞ്ചാവ് കേസിലുൾപ്പെട്ട കൊടുവള്ളി ചോലക്കുന്നുമ്മൽ അഹമ്മദ്കുട്ടിയെയാണ് (വട അയമൂട്ടി-56) വെള്ളിയാഴ്ച പുലർച്ചെ പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 1.70 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊടുവള്ളിക്കടുത്ത് പാലക്കുറ്റി അങ്ങാടിക്കും പെട്രോൾ പമ്പിനുമിടയിൽ റോഡരികിലാണ് ഏറെനാളായി ഇയാൾ തട്ടുകട നടത്തുന്നത്. കൊടുവള്ളി, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലുൾപ്പെടെ ഇയാൾക്കെതിരെ കഞ്ചാവുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. കൊടുവള്ളി സി.ഐ.എൻ. ബിശ്വാസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഹമ്മദ്കുട്ടി പിടിയിലായത്. അഹമ്മദ് കുട്ടിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. ahammedkutty (kanjavu) കഞ്ചാവ് കേസിൽ പിടിയിലായ അഹമ്മദ്കുട്ടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.