കോഴിക്കോട്: പത്രപ്രവർത്തക പെൻഷെൻറ അംശദായ കുടിശ്ശിക സെപ്റ്റംബർ എട്ടുവരെ അടക്കാമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പത്രപ്രവർത്തേകതര പെൻഷൻ പദ്ധതിയിൽ പുതുതായി അംഗത്വം ലഭിച്ചവർക്ക് അംശദായം സെപ്റ്റംബർ 11വരെ അടക്കാം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കോഴിക്കോട്: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ േട്രഡ്സ്മാൻ (പ്ലംബർ) തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 681/2014) കേരള പബ്ലിക് സർവിസ് കമീഷൻ 2016 ഫെബ്രുവരി 24ന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പി.എസ്.സി വെബ്സൈറ്റിൽ ലഭ്യമാണ്. 'ഓണത്തിന് ഒരുമുറം പച്ചക്കറി': 72 വിപണന കേന്ദ്രങ്ങൾ കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന 72 വിപണന കേന്ദ്രങ്ങളിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവുണ്ട്. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.