കോഴിക്കോട്: ചേവായൂര്‍ സ്‌റ്റേഷനില്‍ എ.എസ്.ഐ രാമകൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എൻ. സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. ആത്മഹത്യക്ക് ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരാരും അദ്ദേഹത്തിെൻറ വീട് സന്ദര്‍ശിക്കാന്‍ തയാറാകാത്തത് ദുരൂഹമാണ്. ആത്മഹത്യയില്‍ മേലധികാരികള്‍ക്കുള്ള പങ്കിനെകുറിച്ച് രാമകൃഷ്ണെൻറ ബന്ധുക്കളടക്കം ഇതിനകം പരാതി ഉന്നയിച്ചുകഴിഞ്ഞു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെ ഉദാസീന സമീപനം സ്വീകരിക്കുന്നത് കുറ്റവാളികളെ രക്ഷപ്പെടുത്താനാെണന്ന സംശയം ബലപ്പെടുത്തുകയാണ് -അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.