കോഴിക്കോട്: കേരളത്തനിമയെ തൊട്ടുണർത്തി കടന്നുവരുന്ന ഓണത്തെ വരവേൽക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. കടപ്പുറത്തെ ബീച്ച് ഓപൺ സ്റ്റേജിൽ നടന്ന ചടങ്ങിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഒണാഘോഷ പരിപാടിയുെട ഉദ്ഘാടനം നിർവഹിച്ചു. ബക്രീദും ഓണവും ഒന്നിച്ചുവരുന്ന സന്ദർഭത്തിൽ സമൂഹത്തിൽ സൗഹാർദമുണർത്താൻ ഇത്തരം പരിപാടികൾക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, നടി സുരഭി ലക്ഷ്മി എന്നിവരെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാടയണിയിച്ച് ആദരിച്ചു. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാഖിനുള്ള ഉപഹാരം അദ്ദേഹത്തിെൻറ പത്നിയും മക്കളും ഏറ്റുവാങ്ങി. മീനാക്ഷി ഗുരുക്കളെ മന്ത്രി ടി.പി. രാമകൃഷ്ണൻ ആദരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ഡി.ടി.പി.സി ചെയർമാൻകൂടിയായ ജില്ല കലക്ടർ യു.വി ജോസ് സ്വാഗതവും പോഗ്രാം കമ്മിറ്റി ചെയർമാൻ സി.പി. മുസാഫർ അഹമ്മദ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം വിജയ് യേശുദാസ്, മൃദുല വാര്യർ, അമൃത സുരേഷ്, സുരഭി ലക്ഷ്മി, വിനോദ് കോവൂർ എന്നിവരും ചേർന്നൊരുക്കിയ മ്യൂസിക് ആൻഡ് കോമഡി ഷോ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.