കോഴിക്കോട്: ഡി.ടി.പി.സി ഓണാഘോഷത്തിെൻറ രണ്ടാം ദിവസം മാനാഞ്ചിറയിൽ വിവിധ കലാ-കായിക പരിപാടികൾ നടന്നു. ജില്ല സ്പോർട്സ് കൗൺസിലും മാർഷൽ ആർട്സ് കമ്മിറ്റിയും ചേർന്നൊരുക്കിയ നാടൻ അമ്പെയ്ത്ത് മത്സരം കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു. പ്രദർശന മത്സരത്തിൽ അമ്പെയ്ത്തുകളം ഓട്ടുവയൽ വിജയികളായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി. േപ്രമൻ തറവാട്ടത്തിൽ, കളരിപ്പയറ്റ് മാർഷൽ ആർട്സ് പ്രസിഡൻറ് എ. മൂസഹാജി എന്നിവർ സംബന്ധിച്ചു. തുടർന്ന് ജില്ല കളരിപ്പയറ്റ് അസോസിയേഷെൻറ കീഴിൽ സംഘടിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും ഗുരുവായൂരപ്പൻ കോളജ് വിദ്യാർഥിസംഘം അവതരിപ്പിച്ച യോഗ പ്രദർശനവും വേദിയിൽ നടന്നു. നാടൻ കലോത്സവത്തിവെൻറ ഭാഗമായി ലത്തീഫ് ഗുരുക്കളും സംഘവും അവതരിപ്പിച്ച കോൽക്കളിയും മുരളീധരൻ ചേമഞ്ചേരിയുടെയും സംഘത്തിെൻറയും തെയ്യക്കോലങ്ങളും ഡാൻസ് ലവേഴ്സ് ഫറോക്കിെൻറ ഗോത്രനൃത്തവും സദസ്സിെൻറ ൈകയടി നേടി. ഓണം വാരാഘോഷത്തിെൻറ ഭാഗമായി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ചിത്രകല ക്യാമ്പ് കെ. പ്രഭാകരൻ, സി. ശാന്താകുമാരിക്ക് കാൻവാസ് കൈമാറി ഉദ്ഘാടനം ചെയ്തു. പോൾ കല്ലനോട് അധ്യക്ഷത വഹിച്ചു. സുനിൽ അശോകപുരം, രാഘവൻ അത്തോളി, കവിത മുഖോപാധ്യായ, സുജിത്ര, സുധാകരൻ എടക്കണ്ടി തുടങ്ങി 20 പ്രശസ്ത ചിത്രകാരന്മാർ കാൻവാസിൽ വിസ്മയം തീർത്തു. ബീച്ചിലെ ടി.എ. റസാഖ് നഗറിൽ അഫ്സലിെൻറ ഗാനമേളയും ഷംന കാസിമിെൻറ നൃത്തവും കാണികളെ ആകർഷിച്ചു. കുറ്റിച്ചിറയിൽ ബാപ്പു വെള്ളിപറമ്പും വിളയിൽ ഫസീലയും അവതരിപ്പിച്ച മാപ്പിളപ്പാട്ടും അരങ്ങേറി. ടൗൺഹാളിലെ നാടകോത്സവത്തിൽ കോഴിക്കോട് നവചേതന 'വീട് നമ്പർ 312 ഉമ്മിണി മകൾ നളിനി' എന്ന നാടകം അവതരിപ്പിച്ചു. ബി.ഇ.എം ഗേൾസ് സ്കൂളിൽ നഗരത്തിലെ െറസിഡൻഷ്യൽ അസോസിയേഷനുകൾക്ക് വേണ്ടിയുള്ള െറസിഡൻറ്സ് അസോസിയേഷൻ കലോത്സവവും നടന്നു. രണ്ടുദിവസമായി നടക്കുന്ന െറസിഡൻറ്സ് കലോത്സവം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.