ഫയർ സർവിസ്​ സ്​ഥലം കൈമാറി

ഫയർ സർവിസിന് സ്ഥലം കൈമാറി നരിക്കുനി: നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സർവിസിനുവേണ്ടി ഗ്രാമപഞ്ചായത്ത് ജനകീയമായി ഫണ്ട് സ്വരൂപിച്ച് വാങ്ങിയ ഭൂമിയുടെ രേഖ കാരാട്ട് റസാഖ് എം.എൽ.എ സർക്കാറിനുവേണ്ടി ഫയർഫോഴ്സ് ജില്ല ഓഫിസർ അരുൺ ഭാസ്കറിനു കൈമാറി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.കെ. വബിത അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വസന്തകുമാരി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. വേണുഗോപാൽ, വി. ഇല്യാസ്, പി. ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.