ഫറോക്ക്: ഫാറൂഖ് ട്രെയ്നിങ് കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ ഓണം-ഈദ് ആഘോഷം 'ഈണം 2017' വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. കോളജിെൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി പരിസര പ്രദേശങ്ങളിലുള്ള കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം, കോളജിലെ വാച്ച്മാന്‍മാർ, തോട്ടപ്പണിക്കാര്‍ എന്നിവര്‍ക്ക് ഓണപ്പുടവയും പെരുന്നാള്‍കോടിയും വിതരണം, തെരുവില്‍ അലയുന്നവര്‍ക്ക് അന്നദാനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരുന്നു പരിപാടി. പ്രിൻസിപ്പല്‍ ഡോ. സി.എ. ജവഹര്‍ ഉദ്ഘാടനം ചെയ്തു. പൂക്കളം, മെഹന്തി, ഓണക്കളികൾ, സമൂഹസദ്യ എന്നിവയും നടന്നു. റിഷാദ് കെ, ഡോ. അഫീഫ് തറവട്ടത്ത്, അനീസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സി. നൗഫൽ, ഡോ. കെ.വി. മുഹമ്മദ്, കെ. മുഹമ്മദ് ഷരീഫ് , ഡോ. ഉമര്‍ഫാറൂഖ്, ആർ.എം. അര്‍സല്‍ എന്നിവർ നേതൃത്വം നല്‍കി. പി.കെ. ശ്രുതി സ്വാഗതവും സുരഭില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.