ഫറോക്ക്: വൈദ്യുതി വകുപ്പിെൻറ കേബിൾ കുഴിയെടുക്കുമ്പോൾ കയറ്റിയ മണ്ണും അഴുക്ക് വെള്ളവും ചേർന്ന് ഫറോക്ക് അടിപ്പാത ചളിമയം. മഴവെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്നത് തടസ്സപ്പെടത്തക്ക വിധത്തിൽ കോരിയിട്ട മണ്ണ് എടുത്തുമാറ്റാതെ ഇരുചക്രവാഹനങ്ങൾക്കും കാൽനടക്കാർക്കും ദുരിതമായിരിക്കയാണ്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് തിരക്കേറിയ പാതയെ വൃത്തിഹീനമാക്കിയതെന്ന് കരുവൻതിരുത്തി െറസിഡൻറ്സ് കോ-ഓഡിനേഷൻ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ചെയർമാൻ രഘുനാഥ് പൊന്നേം പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വി. മോഹനൻ, സി.എം. മുഹമ്മദ്, ടി. സിദ്ദീഖ്, കെ. മോഹൻദാസ്, എം. ഷുക്കൂർ, കെ. സുന്ദരൻ, എം. ഇമ്പിച്ചുട്ടി, എം. വാസു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.