*ബസ് കാത്തുനിൽക്കുന്നവർക്കുനേരെ ആക്രമണം പതിവാണ് സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരത്തില്‍ തെരുവുനായ ശല്യത്താല്‍ ജനം വലയുന്നു. ബത്തേരി ബീനാച്ചി, ചുങ്കം, കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരം, ചുങ്കം പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് തെരുവുനായ് ശല്യം രൂക്ഷമാവുന്നത്. നഗരസഭ സൗന്ദര്യവത്കരണ പദ്ധതിയിലൂടെ ശ്രദ്ധേയമാകുമ്പോഴും തെരുവില്‍ അലയുന്നത് നൂറു കണക്കിന് നായ്ക്കളാണ്. പകല്‍സമയങ്ങളില്‍ റോഡിനിരുവശങ്ങളിലും കൂട്ടമായി കിടക്കുകയും മാലിന്യങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്ന നായ്ക്കള്‍ സന്ധ്യയാവുന്നതോടെ ജനക്കൂട്ടത്തിലേക്കെത്തും. ഒരു മാസം മുമ്പ് ബീനാച്ചിയിലും അമ്പലവയലിലുമായി ഏഴോളംപേരെ തെരുവുനായ് ആക്രമിച്ചിരുന്നു. അതിനു ശേഷവും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ചുങ്കത്ത് ബസ് കാത്തുനിന്ന ജനക്കൂട്ടത്തിലേക്ക് കൂട്ടത്തോടെ എത്തിയ നായ്ക്കള്‍ പരിഭ്രാന്തി പരത്തി. ബസില്‍ തിരക്കുള്ള സമയമായതിനാല്‍ ഡോറില്‍ നിന്ന ഒരു വിദ്യാര്‍ഥിയെ നായ് ചാടിക്കടിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍നിന്നും കഷ്ടിച്ചാണ് വിദ്യാര്‍ഥി രക്ഷപ്പെട്ടത്. രാത്രിയില്‍ നടപ്പാതയിലൂടെ നടക്കണമെങ്കില്‍ അൽപം ഒന്നു പേടിക്കണം. കൂടാതെ, നായ്ക്കള്‍ തമ്മില്‍ കടിപിടി കൂടി റോഡിലൂടെ ഓടുമ്പോള്‍ ഇരുചക്ര വാഹനങ്ങളുടെ മുന്നില്‍ പെടുകയും യാത്രക്കാരുടെ വാഹനം മറിയുന്നതും ഇവിടെ പതിവാണ്. MONWDL2 ബത്തേരി ചുങ്കത്ത് ബസ് കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്ക് നീങ്ങുന്ന തെരുവുനായ്ക്കള്‍ ഫുട്ബാൾ മത്സരം കൽപറ്റ: സി.പി.എം കൽപറ്റ നോർത്ത് ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായി അമ്പിലേരി സ്േറ്റഡിയം ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്തു. ചെയർമാൻ കല്ലൻങ്കോടൻ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ വാസുദേവൻ, കെ. സുഗതൻ, വി.എം. റഷീദ്, ചാക്കോ, പി.കെ. അബു, നൗഷാദ്, രാജപ്പൻ എന്നിവർ സംസാരിച്ചു. MONWDL3 സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു കളിക്കാരെ പരിചയപ്പെടുന്നു വിനോദസഞ്ചാര സാധ്യതകൾ തേടി വാളത്തൂർ *ആരെയും ആകർഷിക്കുന്നതാണ് വാളത്തൂരിലെ കാനനക്കാഴ്ചകൾ മൂപ്പൈനാട്: റിപ്പൺ വാളത്തൂരിൽ നിന്നുള്ള കാനനക്കാഴ്ച ആരെയും ആകർഷിക്കുന്നതാണ്. എന്നാൽ അധികമാരും ഇവിടെയെത്താറില്ല. വയനാടിെൻറ വിനോദസഞ്ചാര ഭൂപടത്തിലൊന്നും ഈ പ്രദേശം ഉൾപെടാത്തതാണ് അതിനു കാരണം. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ മുന്നിൽ കണ്ട് അധികൃതർ പദ്ധതി തയാറാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റിപ്പൺ വാളത്തൂരിൽനിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വഞ്ചിത്താനം കവലയിലെത്താം. അവിടെ നിന്ന് ഒരു 100 മീറ്റർ നടന്നാൽ വനാതിർത്തിയിലെത്തും. വളരെ ഉയരത്തിലാണിവിടം. ഇവിടെ നിന്ന് നോക്കിയാൽ നൂറുകണക്കിന് മീറ്റർ താഴെയായി വനമധ്യത്തിലൂടെ ഒഴുകുന്ന പുഴ കാണാം. അതിനിരുവശത്തും നിബിഡവനമാണ്. പശ്ചിമഘട്ടത്തിൽ നിന്നുദ്ഭവിച്ച് ചാലിയാറിലെത്തിച്ചേരുന്ന ചുളിക്ക, ചൂരൽമല, കാന്തൻപാറ പുഴകളുടെ സംഗമസ്ഥാനമാണിവിടെ. ഈ ഭാഗത്തും വലിയ ഉയരത്തിലുള്ള മലകളാണ്. പുഴകൾ താഴേക്ക് ഒഴുകിയെത്തുന്നത് മൂപ്പൈനാട് പഞ്ചായത്തിെൻറ അതിർത്തിയിലുള്ള പരപ്പൻപാറ ചോലനായ്ക്ക കോളനിക്ക് സമീപത്തുകൂടി നിലമ്പൂർ വനമേഖലയിലാണ്. അവിടം പിന്നിട്ട് ചാലിയാറിലെത്തിച്ചേരുന്നു. വാളത്തൂരിൽനിന്ന് നോക്കിയാൽ അങ്ങകലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം കാണാം. അതിശയകരമാണ് ഇവിടെ നിന്നുള്ള കാനനഭംഗി. റോപ് വേ പോലുള്ള സംവിധാനങ്ങളേർപ്പെടുത്തിയാൽ ഇവിടെ നിന്ന് മുണ്ടക്കൈ, അട്ടമല, സൂചിപ്പാറ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും. പ്രകൃതി ഭംഗിക്ക് കോട്ടം വരാത്ത വിധത്തിൽ വിനോദ സഞ്ചാരികൾക്കായി ത്രസിപ്പിക്കുന്ന അതിശയകരമായ ദൃശ്യാനുഭവം ഒരുക്കാനും കഴിയും. ഇത്തരമൊരു സൗകര്യമൊരുക്കാൻ കഴിയുന്ന പ്രദേശങ്ങളും ജില്ലയിൽ അപൂർവമാണ്. എന്നാൽ, ഈ പ്രദേശത്തിെൻറ വിനോദ സഞ്ചാര വ്യവസായ പ്രാധാന്യമോ സാധ്യതകളോ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. നാട്ടുകാരായ ചിലർ ഗ്രാമസഭ യോഗങ്ങളിലൊക്കെ ഈ നിർദേശം മുന്നോട്ടുെവച്ചിരുന്നെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ചില സ്വകാര്യ റിസോർട്ടുകളുള്ളതൊഴിച്ചാൽ ഭരണ-രാഷ്ട്രീയ തലങ്ങളിലൊന്നും പ്രദേശത്തിെൻറ വിനോദ സഞ്ചാര സാധ്യതകൾ അറിയപ്പെട്ടിട്ടില്ല. സാഹസിക വിനോദ സഞ്ചാരികെളയായിരിക്കും പ്രധാനമായും ഇവിടം ആകർഷിക്കുക. മറ്റൊരു മുഖ്യആകർഷണം ഇവിടത്തെ പ്രകൃതി ഭംഗിയാണ്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികളുണ്ടായാൽ അത് ഈ കുടിയേറ്റ മേഖലയുടെ വികസനത്തിനുപകരിക്കുമെന്നതാണ് പ്രദേശത്തുകാരുടെ വിലയിരുത്തൽ. അതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ നാട്ടുകാരുടെ സ്വപ്നങ്ങളും. സ്വപ്നങ്ങൾ യാഥാർഥ്യമാകുമോ എന്നാണ് അവരിപ്പോൾ ഉറ്റുനോക്കുന്നത്. MONWDL4 വാളത്തൂരിൽനിന്നുള്ള ദൃശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.