മേപ്പാടി^ചൂരൽമല റോഡ് നിർമാണം ആരംഭിക്കണം

മേപ്പാടി-ചൂരൽമല റോഡ് നിർമാണം ആരംഭിക്കണം മേപ്പാടി-ചൂരൽമല റോഡ് നിർമാണം ആരംഭിക്കണം മേപ്പാടി: നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമായതും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതയുമായ മേപ്പാടി -ചൂരൽമല റോഡി​െൻറ 13 കിലോമീറ്റർ ഭാഗം മലയോര പാതയുടെ നിലവാരത്തിൽ ടാറിങ് നടത്തണമെന്ന് കുന്നമംഗലം വയൽ ഗ്രാമദീപം വായനശാല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സൂചിപ്പാറയിലേക്കുള്ള വിനോദ സഞ്ചാരികളെയും വിദ്യാർഥികളെയും റോഡി​െൻറ ഇപ്പോഴത്ത അവസ്ഥ ദുരിതത്തിലാക്കുകയാണ്. റോഡ് നവീകരിക്കാനുള്ള അടിയന്തര നടപടിയാണ് ഉണ്ടാകേണ്ടത്. യോഗത്തിൽ വായനശാല പ്രസിഡൻറ് കെ.പി. ഹൈദർ അലി അധ്യക്ഷത വഹിച്ചു. കെ. റഹനീഷ്, സി. സലാഹുദ്ദീൻ, പി.പി. അബ്ദുൽ അസീസ്, കെ. സനീഷ്കുമാർ, സി. അഷ്റഫ്, വി. ഉമ്മർ, കെ.പി. ശിഹാബ്, വി. താജുദ്ദീൻ, കെ. സാദിഖ് എന്നിവർ സംസാരിച്ചു. അനുശോചിച്ചു കൽപറ്റ: എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ പി.വി. ശ്രീനിവാസ‍​െൻറ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കണിയാമ്പറ്റ യൂനിറ്റ് അനുശോചിച്ചു. രാജു ജോസഫ് അധ്യക്ഷത വഹിച്ചു. എം.സി. കുര്യാക്കോസ്, കെ.വി. ആൻറണി, കെ. കൃഷ്ണൻകുട്ടി, പി.കെ. കരുണാകരൻ, എം. ശിവൻപിള്ള, ഇ.കെ. അംബുജാക്ഷി, മറിയം ജോൺ, കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ; പുതിയ ആശുപത്രി ബ്ലോക്കി​െൻറ ഉദ്ഘാടനം നാലിന് കൽപറ്റ: മുട്ടിലിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷ‍​െൻറ പുതിയ ആശുപത്രി ബ്ലോക്കി​െൻറ ഉദ്ഘാടനം നവംബർ നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 45വർഷമായി ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ചാരിറ്റബിൾ സ്ഥാപനത്തി​െൻറ സേവനപ്രവർത്തനങ്ങളെ മുൻനിർത്തി സി.എസ്.ആർ. പദ്ധതി പ്രകാരം കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡി​െൻറ ധനസഹായത്തോടെയാണ് മുട്ടിലിൽ പുതിയ ആശുപത്രി കെട്ടിടം നിർമിച്ചത്. കൊച്ചിൻ ഷിപ്യാർഡി​െൻറ 50 ലക്ഷം രൂപ ഉൾപ്പെടെ 67 ലക്ഷം രൂപ െചലവിലാണ് പുതിയ ബ്ലോക്ക് നിർമിച്ചത്. കെട്ടിടത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കേന്ദ്ര ഫിനാൻസ് ആൻഡ് ഷിപ്പിങ് വകുപ്പ് മന്ത്രി പൊൻ രാധാകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ മലബാർ കാൻസർ സ​െൻററി​െൻറ പരിശോധന വിഭാഗം സി.കെ. ശശീന്ദ്രൻ എം.എൽ.എയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ പരിശോധന വിഭാഗം ജില്ല കലക്ടർ എസ്. സുഹാസും നിർവഹിക്കും. മെഡിക്കൽ മിഷൻ പ്രസിഡൻറ് ഡോ. പി. നാരായണൻ നായർ അധ്യക്ഷത വഹിക്കും. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ഡയറക്ടർ (ഒാപറേഷൻസ്) എൻ.വി. സുരേഷ് ബാബു മുഖ്യാതിഥിയാകും. അഡ്വ. കെ.കെ. ബലറാം മുഖ്യപ്രഭാഷണം നടത്തും. ഡോ. സതീഷ് ബാലസുബ്രഹ്മണ്യം, നജീം, പി. വാണിദാസ്, കൃഷ്ണകുമാർ അമ്മാത്ത് വളപ്പിൽ, എം.ജി. ഗോപിനാഥ്, പി. രമേശ്, വി.പി. മുരളീധരൻ, സി. ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിക്കും. മെഡിക്കൽ മിഷൻ മാനേജർ വി.കെ. ജനാർദനൻ, സെക്രട്ടറി അഡ്വ. കെ.എ. അശോകൻ, ഒാഫിസ് സ്റ്റാഫ് ടി.എ. മനോജ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജില്ലയിലെ കെട്ടിടനിർമാണ നിയമം പുനഃപരിശോധിക്കണമെന്ന് ലെൻസ്ഫെഡ് *ലെൻസ്ഫെഡ് പത്താമത് ജില്ല സമ്മേളനം ഇന്ന് കൽപറ്റ: ഹൈകോടതി ഉത്തരവ് പ്രകാരം ജില്ലയിലെ കെട്ടിടനിർമാണ നിയമം പുനഃപരിശോധിച്ച് ഭേദഗതി ചെയ്യണമെന്ന് ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെട്ടിടത്തി​െൻറ നിലകൾ കണക്കാക്കുമ്പോൾ ഏറ്റവും താഴത്തെ (സെല്ലാർ) ഭാഗം ഒഴിവാക്കണമെന്ന് നേരത്തേ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കെട്ടിടത്തി​െൻറ പാർക്കിങ് ഏരിയ വരുന്ന സെല്ലാർ ഭാഗം ഉൾപ്പെടെ ഉയരമായി കണക്കാക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനാൽ നാലുനില കെട്ടിടംേപാലും നിർമിക്കാൻ ബുദ്ധിമുട്ടുനേരിടുകയാണ്. ഹൈകോടതി ഉത്തരവുപ്രകാരം ജില്ലയിൽ നിലവിലുള്ള നിയമത്തിൽ മാറ്റംവരുത്തി പ്രകൃതിയെ കൂടി സംരക്ഷിക്കുന്ന തരത്തിൽ ബേസ്മ​െൻറ് ഭാഗം കൂടാതെ നാലു നില വരെ നിർമിക്കാൻ ആവശ്യമായ നടപടി ജില്ല ഭരണകൂടം എടുക്കണം. നിലവിൽ നേരത്തേ അനുമതി വാങ്ങിയ വൈത്തിരി, ലക്കിടി ഭാഗത്ത് ബഹുനില കെട്ടിടം ഉയരുമ്പോഴും ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നാലുനില കെട്ടിടംപോലും ശരിയായ രീതിയിൽ നിർമിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കെട്ടിട നിയമത്തിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ തന്നെ കെട്ടിടത്തി​െൻറ ഉയരം കണക്കാക്കുന്നതിൽ പാലിക്കണം. കെട്ടിടത്തി​െൻറ ഉയരം 16 മീറ്റർ എന്നത് മാനദണ്ഡമാക്കാതെ വികസനസാധ്യതയുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും നാലുനിലവരെ നിർമിക്കാൻ അനുവദിക്കണം. ഇതിന് പുറമെ നിർമാണ മേഖലയിലെ സാമഗ്രികളുടെ ലഭ്യതക്കുറവ്, വിലവർധന, പൂട്ടിക്കിടക്കുന്ന ക്വാറികൾ തുറന്നുപ്രവൃത്തിക്കാനുള്ള നടപടി, തണ്ണീർത്തട നിയമം തുടങ്ങിയ കാര്യങ്ങളിലും ശാശ്വതമായ പരിഹാരം ഉണ്ടാകണം. ലെൻസ് ഫെഡ് ജില്ല സമ്മേളനം ചൊവ്വാഴ്ച രാവിലെ 10.30ന് കൊളഗപ്പാറ ഹോട്ടൽ വയനാടിയ റിസോർട്ടിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല ടൗൺ പ്ലാനർ ജയകുമാർ മുഖ്യാതിഥിയാകും. ജില്ല പ്രസിഡൻറ് ജാഫർ സേട്ട്, ജില്ല സെക്രട്ടറി എം. രവീന്ദ്രൻ, ഇബ്രാഹിം പുനത്തിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.