ഭരണപരാജയം മറയ്ക്കാൻ നരേന്ദ്ര മോദി വർഗീയ രാഷ്്ട്രീയം കളിക്കുന്നു -അമിത്സെൻ ഗുപ്ത കോഴിക്കോട്: ഭരണപരാജയം മറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുപ്പിെൻറയും വർഗീയതയുടെയും രാഷ്്ട്രീയം കളിക്കുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ അമിത്സെൻ ഗുപ്ത പറഞ്ഞു. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംഘടിപ്പിച്ച 'ഞാൻ ഹാദിയ' ഡോക്യുമെൻററിയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദലിത്, മുസ്ലിം വിഭാഗങ്ങളും ഫാഷിസ്റ്റ് വിരുദ്ധ എഴുത്തുകാരും പത്രപ്രവർത്തകരും വിദ്യാർഥികളും കൊല്ലപ്പെടുേമ്പാഴും അതിനെതിരെ പ്രതിഷേധം ഉയരുേമ്പാഴും ഒരക്ഷരം ഉരിയാടാത്ത മോദി ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ്. ഇതിനകം 66 രാജ്യങ്ങൾ സന്ദർശിച്ച മോദി ആയുധക്കരാറുകളിലാണ് പ്രധാനമായും ഏർപ്പെട്ടത്. രാജ്യത്തെ വൻകിട മുതലാളിമാർക്കു വേണ്ടി ഒാടിനടക്കുേമ്പാൾ യു.പിയിലും ഗുജറാത്തിലും പിഞ്ചു കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിക്കുകയാണെന്ന് പ്രധാനമന്ത്രി ഒാർക്കുന്നില്ല. കുലീനമെന്ന് കോടതിതന്നെ പറഞ്ഞ മിശ്രവിവാഹത്തെ ലവ് ജിഹാദാക്കി വർഗീയത പരത്താൻ കേരളത്തിലെത്തിയ അമിത് ഷാക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇൗ വിഷയത്തിൽ കേരള സർക്കാറിെൻറ നിലപാട് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന പ്രസിഡൻറ് വിളയൊടി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോക്യുമെൻററിയുടെ സംവിധാനം നിർവഹിച്ച ഗോപാൽ മേനോൻ, എ. വാസു, പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് കെ.എച്ച്. നാസർ, ദിവ്യ ഭാരതി, വി.ആർ. അനൂപ്, നിഷ പൊന്തത്തിൽ, ടി.കെ. അബ്ദുസ്സമദ്, കെ.പി.ഒ. റഹ്മത്തുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.