ഇരുളത്തെ ചെക്ക്പോസ്റ്റ് പ്രവൃത്തി നിശ്ചലാവസ്ഥയിൽ *കെട്ടിടമായെങ്കിലും വൈദ്യുതി, ടോയ്ലറ്റ് സൗകര്യങ്ങളായില്ല പുൽപള്ളി: വനം വകുപ്പിെൻറ ഇരുളത്തെ ചെക്ക്പോസ്റ്റ് പ്രവൃത്തികൾ നിശ്ചലാവസ്ഥയിലായി. കള്ളക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇരുളത്ത് ചെക്ക്പോസ്റ്റ് ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനായി റോഡിനു കുറുകെ േക്രാസ് ബാർ, ജീവനക്കാർക്കുള്ള കെട്ടിടം എന്നിവ നിർമിച്ചു. ഇത് നിർമിച്ചിട്ട് ആറുമാസത്തിലേറെയായി. പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും ഇവിടേക്ക് വൈദ്യുതി, ടോയ്ലറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വൈൽഡ് ലൈഫ് വിഭാഗം മുൻ ഡി.എഫ്.ഒ ആയിരുന്നു ഇതിന് മുൻകൈയെടുത്തത്. അദ്ദേഹം സ്ഥലംമാറിയതോടെ പ്രവൃത്തി മുടങ്ങി. കർണാടകയിലെ ബൈരകുപ്പയിൽനിന്ന് ലഹരിവസ്തുക്കളും മറ്റും വ്യാപകമായി ഇരുളം വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നുണ്ട്. ഇരുളത്തുനിന്ന് മീനങ്ങാടി, കൽപറ്റ എന്നിവിടങ്ങളിലൂടെയാണ് ഇവ കടത്തുന്നത്. മൂന്നാം മൈലിൽ ചെക്ക്പോസ്റ്റുണ്ട്. വനം വകുപ്പിെൻറ അധീനതയിലാണ് ചെക്ക്പോസ്റ്റ്. വടക്കനാട് റോഡ് തിരിയുന്ന ഭാഗത്ത് പുതിയ ചെക്ക്പോസ്റ്റിെൻറ പണികളും ആരംഭിച്ചിട്ടുണ്ട്. വനത്തിലൂടെയുള്ള ഉൗടുവഴികളിലൂടെ കള്ളക്കടത്ത് വ്യാപകമായ സാഹചര്യത്തിലാണ് ഇവിടെയും ചെക്ക്പോസ്റ്റ് ആരംഭിക്കുന്നത്. ബത്തേരിയിൽനിന്ന് വടക്കനാട് വഴിയാണ് കള്ളക്കടത്ത് കൂടുതൽ. വനവിഭവങ്ങളടക്കം കടത്തുന്നു. ഈ സാഹചര്യത്തിലാണ് ഇരുളത്തും മൂന്നാം മൈലിലും ചെക്ക്പോസ്റ്റ് ആരംഭിക്കാൻ തീരുമാനിച്ചെതങ്കിലും ഇപ്പോൾ നിർമാണപ്രവൃത്തികൾ നിശ്ചലമായിരിക്കുകയാണ്. ഫണ്ടില്ലെന്ന കാരണത്താലാണ് പ്രവൃത്തി മുടങ്ങിയതെന്നും ആക്ഷേപമുണ്ട്. SUNWDL1 ഇരുളത്തെ ചെക്ക്പോസ്റ്റിനായി നിർമിച്ച കെട്ടിടം ഇൻറർവ്യൂ പനമരം: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂനിറ്റിൽ താൽക്കാലികമായി ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ നവംബർ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അര മണിക്കൂർ മുമ്പ് ഹാജരാകണം. അമിത പലിശ ആവശ്യപ്പെട്ട ബാങ്ക് നഷ്ടപരിഹാരം നൽകാൻ വിധി കൽപറ്റ: അമിത പലിശ ആവശ്യപ്പെട്ട ബാങ്ക് നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധി. അമിത പലിശ ആവശ്യപ്പെട്ടതിനാൽ ലോണും പലിശയും അടച്ച് ലോൺ അടക്കാൻ കഴിയാത്തതിനെ തുടർന്ന് കൊളഗപ്പാറ പാറക്കൽ തോമസ് കൽപറ്റ കനറാ ബാങ്കിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എഗ്രിമെൻറിൽ പറഞ്ഞ പലിശമാത്രം ഈടാക്കി വായ്പ അടക്കാനും നഷ്ടപരിഹാരവും െചലവും കൂടി 30,000 രൂപ പരാതിക്കാർക്ക് നൽകാനും ഉപഭോക്തൃഫോറം അധ്യക്ഷൻ ജോസ് വി. തണ്ണിക്കോട് മെംബർമാരായ റെനിമോൾ മാത്യു, ചന്ദ്രൻ എന്നിവർ ഉത്തരവിട്ടു. ജില്ല കലോത്സവം: സ്വാഗത സംഘ രൂപവത്കരണ യോഗം കൽപറ്റ: ജില്ല കലോത്സവത്തിന് മുന്നോടിയായുള്ള സ്വാഗത സംഘരൂപവത്കരണ യോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പനമരം ഗവ. ഹൈസ്കൂളിൽ ചേരും. പ്രധാനാധ്യാപകരും ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും അംഗീകൃത അധ്യാപക സംഘടന പ്രതിനിധികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു കൽപറ്റ: ജില്ലയിൽ ആകാശവാണി-ദൂരദർശൻ പാർട് ടൈം കറസ്പോൻഡൻറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ല ആസ്ഥാനത്തുനിന്ന് 10 കി.മീ. ചുറ്റളവിൽ താമസിക്കുന്ന 24നും 49നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 4250 രൂപ പ്രതിഫലം. യോഗ്യത: ജേണലിസത്തിലോ മാസ് മീഡിയയിലോ പി.ജി ഡിപ്ലോമയോ ഡിഗ്രിയോ അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാല ബിരുദവും രണ്ട് വർഷത്തെ പത്രപ്രവർത്തന പരിചയവും. കാമറയും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിലും വേഡ് േപ്രാസസിങ്ങിലുമുള്ള പരിജ്ഞാനം, ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലെ പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. ആകാശവാണി, തിരുവനന്തപുരം വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഡയറക്ടർ, ആകാശവാണി, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നവംബർ 20നകം ലഭിക്കുന്ന വിധത്തിൽ അപേക്ഷിക്കണം. ഭരണ സമിതി അംഗങ്ങൾക്ക് പരിശീലനം കൽപറ്റ: കോഴിക്കോട് ബേപ്പൂർ നടുവട്ടത്തുള്ള കേരള സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള സഹകരണ സംഘം ഭരണസമിതിയംഗങ്ങൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 10നകം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിെൻറ പകർപ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2414579. വയലാർ അനുസ്മരണം കരിങ്കുറ്റി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വയലാർ അനുസ്മരണം നടത്തി. അധ്യാപകരും വിദ്യാർഥികളും വയലാർ രാമവർമയുടെ ഗാനങ്ങളും കവിതകളും ആലപിച്ചു. കോട്ടത്തറ പഞ്ചായത്ത് അംഗം ശാരദ മണിയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.സി. പോൾ, എസ്.എം.സി ചെയർമാൻ സി. പ്രദീപ്, ഹെഡ്മാസ്റ്റർ പി.വി. സുധാകരൻ, പ്രിൻസിപ്പൽ സി.എം. ലിജി, പി. പ്രമോദ്, എൻ.കെ. ഹരീഷ് കുമാർ, ജോസ് കെ. സേവ്യർ, പി.എസ്. ബിനു, എസ്.ഡി. ധന്യ എന്നിവർ സംസാരിച്ചു. ടീച്ചേഴ്സ് ഡിസ്കഷൻ ഫോറം നടവയൽ: സി.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അധ്യാപകരുടെ രണ്ടാമത് ടീച്ചേഴ്സ് ഡിസ്കഷൻ ഫോറം സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം അസി. പ്രഫ. സുനിത മോഡറേറ്ററായി. സിനി ജോൺ, ജംഷീദ്, ടാനിയ കെ. പോൾ, പി.ജി. പ്രീത, ഷിബു കൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സി.എം സെൻറർ ഗ്രൂപ് അക്കാദമിക് കോഒാഡിനേറ്റർ നാസർ പേരാമ്പ്ര, പ്രഫഷനൽ െഡവലപ്മെൻറ് കോഒാഡിനേറ്റർ ഷബീന ഇബ്രാഹീം, കോളജ് അഡ്മിനിസ്േട്രറ്റർ ഫസലുൽ ആബിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.