പനമരം: നടവയൽ- പനമരം റോഡിൽ യാത്രക്കാരുടെ കണ്ണിന് വിരുന്നൊരുക്കുകയാണ് ആമ്പൽക്കുളത്തിൽ വിടർന്നുനിൽക്കുന്ന ആമ്പലുകൾ. പനമരം ടൗണിൽ നടവയൽ റോഡിലെ ചെറിയ പാലത്തിനടുത്താണ് ആമ്പൽക്കുളമുള്ളത്. റോഡിനോട് ചേർന്ന് വെള്ളം കെട്ടിനിൽക്കുന്ന ചതുപ്പുഭാഗത്താണ് ആമ്പലുകൾ വളരുന്നത്. SUNWDL2 പനമരത്തെ ആമ്പൽക്കുളം അനുമോദിച്ചു പടിഞ്ഞാറത്തറ: ആർമി ഓഫിസർ റാഫി, പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജുനൈദ് എന്നിവരെ എം.എസ്.എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ആിമുഖ്യത്തിൽ അനുമോദിച്ചു. ഇ.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് സോനു റിബിൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ഷക്കീർ പടിഞ്ഞാറത്തറ, മുസ്തഫ, ഷാഫി പടിഞ്ഞാറത്തറ, ആഷിക്, സാദിഖ്, അഫ്സർ, ടി.പി. അർഷാദ്, ഇ.സി. ആനീസ് എന്നിവർ സംസാരിച്ചു. അഭിനന്ദിച്ചു കൽപറ്റ: വയനാട് ജില്ല സഹകരണബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി െതരഞ്ഞെടുപ്പിൽ വയനാട് ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ഭൂരിപക്ഷം ലഭിച്ചു. ആകെയുള്ള ഏഴു സീറ്റിൽ അഞ്ച് സീറ്റിൽ അസോസിയേഷൻ അംഗങ്ങൾ വിജയിച്ചു. വിജയിച്ചവർ: അബ്ദുൽ മുനീർ, ആശാ ഉണ്ണി, കെ.കെ. ഉഷ, രാഗേഷ്, ശ്രീജിത്. അസോസിയേഷൻ വിജയികളെ അഭിനന്ദിച്ചു. ആർട്ടിസ്റ്ററി ബ്രാൻഡഡ് ജ്വല്ലറി ഷോ കൽപറ്റ: മലബാൾ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നാലുദിവസം നീണ്ടുനിൽക്കുന്ന ആർട്ടിസ്റ്ററി ഷോ ആരംഭിച്ചു. കൽപറ്റ മുനിസിപ്പൽ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന ജില്ല കലക്ടർ എസ്. സുഹാസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. ഹമീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ൈഹദ്രു, മലബാർ ഷോറും ഹെഡ് അബ്ദുൽ നാസർ, വി.എം. അബൂബക്കർ, വി.സി. രാജേഷ്, സീനിയർ മാനേജർ വർഗീസ് എന്നിവർ സംസാരിച്ചു. SUNWDL5 ആർട്ടിസ്റ്ററി ബ്രാൻഡഡ് ജ്വല്ലറി ഷോയുടെ ആദ്യവിൽപന ജില്ല കലക്ടർ എസ്. സുഹാസ് നിർവഹിക്കുന്നു റോഡരികിലെ കാട് വെട്ടിത്തെളിച്ചു പനമരം: വരദൂർ മുതൽ മൃഗാശുപത്രിക്കവല വരെയുള്ള റോഡരികിലെ കാട് നാട്ടുകാർ വെട്ടിത്തെളിച്ചു. കൊല്ലിവയൽ പിറവി സ്വാശ്രയ സംഘത്തിലെ അംഗങ്ങളാണ് ഒന്നര കിലോമീറ്ററോളം ഭാഗത്തെ കാട് വെട്ടിത്തെളിച്ചത്. ഒരു മാസത്തിനിടയിൽ ഈ ഭാഗത്ത് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു. കാട് കാരണം വളവിൽ ഡ്രൈവർമാരുടെ കാഴ്ച മറയുന്ന സാഹചര്യമുണ്ടായിരുന്നു. കെ.പി. അലി, പ്രസൂൺ, ജമാൽ, സമദ്, നന്ദൻ എന്നിവർ നേതൃത്വം നൽകി. SUNWDL11കൊല്ലിവയൽ പിറവി സ്വാശ്രയ സംഘം വരദൂർ- മൃഗാശുപത്രി കവല റോഡിലെ കാട് വെട്ടുന്നു ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ് കൽപറ്റ: ജില്ല സ്കൂൾതല ബേസ്ബാൾ ചാമ്പ്യൻഷിപ് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സംസ്ഥാന ജൂനിയർ ബേസ്ബാൾ ടീമിനുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിെൻറ ഉദ്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു നിർവഹിച്ചു. സലിം കടവൻ അധ്യക്ഷത വഹിച്ചു. എൻ.സി. സാജിദ്, സതീഷ്, കോച്ചുമാരായ മമ്മൂട്ടി, നിമ്മി, പ്രിജി, ശോഭ എന്നിവർ സംസാരിച്ചു. SUNWDL3 MUST ജില്ലതല ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.