സംസ്ഥാന സീനിയർ അട്യാ-പട്യാ ചാമ്പ്യൻഷിപ് സംസ്ഥാന സീനിയർ അട്യാ-പട്യാ ചാമ്പ്യൻഷിപ് വൈത്തിരി: 14ാമത് സംസ്ഥാന സീനിയർ അട്യാ-പട്യാ ചാമ്പ്യൻഷിപ് വൈത്തിരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ സംസ്ഥാന അട്യാ-പട്യാ അസോസിയേഷൻ വൈസ് പ്രസിഡൻറും കേരള സ്പോർട്സ് കൗൺസിൽ അംഗവുമായ ടി.എം. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. എൻ.കെ. ജ്യോതിഷ് കുമാർ, കുര്യൻ, വി.പി. ശ്രിജിലേഷ്, ഡോ. ബെസ്റ്റിൻ സി. മൈക്കിൾ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജോസഫ് സ്വാഗതവും ജില്ല സെക്രട്ടറി ടി. ഹംസ കോട്ടനാട് നന്ദിയും പറഞ്ഞു. SUNWDL6 വൈത്തിരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന സീനിയർ അട്യാ-പട്യാ ചാമ്പ്യൻഷിപ്പിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുൽ റഹിമാൻ പതാക ഉയർത്തുന്നു നാടൻപാട്ട് ശിൽപശാല പനങ്കണ്ടി: സദ്ഭാവന വായനശാലയുടെ നേതൃത്വത്തിൽ ആദിവാസി ഗോത്രവിഭാഗത്തിലെ കുട്ടികൾക്കായി നാടൻപാട്ട് ശിൽപശാല സംഘടിപ്പിച്ചു. നാടൻപാട്ട് ട്രൂപ്പും രൂപവത്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രദേശത്തെ മുതിർന്ന പൗര ജാനകി നിർവഹിച്ചു. കെ.കെ. അരുൺ, സുരേഷ്, സുനിൽ, സജിൻ, മുസ്തഫ എന്നിവർ സംസാരിച്ചു. നാട്ടുകൂട്ടം മീനങ്ങാടിയുടെ ഗായകൻ ദിലീപ് മീനങ്ങാടി ക്ലാസെടുത്തു. അനുമോദിച്ചു സുൽത്താൻ ബത്തേരി: 61ാമത് സംസ്ഥാന കായികമേളയിൽ അധ്യാപകർക്കുള്ള 400 മീറ്റർ നടത്ത മത്സരത്തിൽ സ്വർണമെഡൽ നേടിയ സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂൾ കായിക അധ്യാപിക ഏലിയാമ്മ ടീച്ചറെ പി.ടി.എയുടെയും സ്റ്റാഫ് കൗൺസിലിെൻറയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് ഉമ്മർ കണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കരുണാകരൻ, ഹെഡ് മാസ്റ്റർ മുരളീധരൻ, പി.ടി.എ വൈസ് പ്രസിഡൻറ് ഫൈസൽ, എം.പി.ടി.എ പ്രസിഡൻറ് മുംതാസ്, നവീൻ ജോസ്, ഡോ. മനോജ് കുമാർ, വി.എൻ. ഷാജി, കെ. ജമീല, ജിഷ എന്നിവർ സംസാരിച്ചു. SUNWDL9 ഏലിയാമ്മ വേലായുധൻ കോട്ടത്തറ വിരമിക്കുന്നു കൽപറ്റ: നടനും നാടക സംവിധായകനുമായി ശ്രദ്ധേയനായ കേരള ഗ്രാമീണ ബാങ്ക് കാവുംമന്ദം ശാഖയിലെ മാനേജർ വേലായുധൻ കോട്ടത്തറ ഒക്ടോബർ 31ന് സർവിസിൽനിന്ന് വിരമിക്കും. കേരള സംഗീത നാടക അക്കാദമി മെംബറായിരുന്ന വേലായുധൻ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ല െസക്രട്ടറി, സംസ്ഥാന സമിതി അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കലാ ടീം മാനേജർ, വയനാട് കേന്ദ്ര കലാ സമിതി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയൻ, ഒാഫിസർ ഫെഡറേഷൻ എന്നീ സംഘടനകളിൽ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. വേലായുധെൻറ നേതൃത്വത്തിൽ കോട്ടത്തറയിൽ ആരംഭിച്ച ദരിദ്ര നാടക വേദി കേരളത്തിൽ പല വേദികളിലും നാടകം അവതരിപ്പിക്കുകയും നിരവധി സംസ്ഥാന, ജില്ല പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നാടക വേദിയുടെ കീഴിൽ പല പരീക്ഷണ നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. വയനാടൻ നാടക വേദിക്ക് പുത്തൻ ഉണർവ് നൽകിയ പ്രസ്ഥാനമായിരുന്നു കോട്ടത്തറ ദരിദ്ര നാടകവേദി. നിലവിൽ നെറ്റ്വർക്ക് ഒാഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ് കേരളയുടെ നാടക പ്രവർത്തകനാണ് വേലായുധൻ. ഇദ്ദേഹത്തിന് തിങ്കളാഴ്ച കേരള ഗ്രാമീൺ ബാങ്ക് റീജനൽ ഒാഫിസിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകും. 31ന് കാവുംമന്ദത്ത് നാട്ടുകാരുടെ യാത്രയയപ്പും നടക്കും. SUNWDL8 വേലായുധൻ കോട്ടത്തറ ജില്ല സമ്മേളനം കൽപറ്റ: സിമൻറ് പ്രൊഡക്ട്സ് മാനുഫാക്ചേഴ്സ് അസോസിേയഷൻ ജില്ല സമ്മേളനം ചെമ്പ്ര റിസോർട്ടിൽ ടൈൽസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ടി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല സെക്രട്ടറി ഭാസ്കരൻ സംസാരിച്ചു. നിർമാണ മേഖലയും ജി.എസ്.ടിയും എന്ന വിഷയത്തിൽ ജി.എസ്.ടി കമീഷനർ പി.എ. അഭിലാഷ് ക്ലാസെടുത്തു. പി.കെ. സത്താർ, വി.ജെ. ജെയിംസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. സുബ്രഹ്മണ്യൻ (പ്രസി), ഖാലിദ്, റോയ് പുൽപള്ളി (വൈ. പ്രസി), വിനീത് കുമാർ (സെക്ര), റുബിൻ ഷാ, വർക്കി (ജോ. സെക്ര), ദയവരൻ (ട്രഷ). ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൽപറ്റ: ജില്ല സഹകരണ ബാങ്കിെൻറ ശാഖകളിൽനിന്ന് വായ്പയെടുത്ത് കുടിശ്ശികയായ വായ്പകൾ തിരിച്ചടക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ചു. കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഒക്ടോബർ 16 മുതൽ ഡിസംബർ 31 വരെ വായ്പകൾ തിരിച്ചടക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കുടിശ്ശികയായ വായ്പകൾ മേൽ കാലയളവിൽ ഒറ്റത്തവണയായി അടക്കുന്നവർക്ക് പിഴപലിശ, മറ്റു ചെലവുകൾ, പലിശ എന്നിവയിൽ അർഹതക്കനുസരിച്ച് ഇളവ് ലഭിക്കും. കുടിശ്ശികയായ വായ്പക്കാർ അപേക്ഷയും അനുബന്ധ രേഖകളും സഹിതം ബന്ധപ്പെട്ട ശാഖകളിൽ അപേക്ഷ നൽകണം. രോഗബാധിതർ, മരിച്ച വായ്പക്കാർ എന്നിവരുടെ വായ്പ കുടിശ്ശിക അടച്ചുതീർക്കുന്നതിനും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 31നു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. യാത്രവാഹനങ്ങളിലെ ചരക്കുനീക്കം തടയും കൽപറ്റ: ജനങ്ങൾ സഞ്ചരിക്കുന്ന യാത്ര വാഹനങ്ങളിലെ ചരക്കുനീക്കം കർശനമായി തടയാൻ സംയുക്ത ഗുഡ്സ് തൊഴിലാളി യൂനിയൻ ജില്ല യോഗം തീരുമാനിച്ചു. കെ.പി. റഫീഖ് (സി.ഐ.ടി.യു) അധ്യക്ഷത വഹിച്ചു. സാലി റാട്ടക്കൊല്ലി (ഐ.എൻ.ടി.യു.സി), മുജീബ് (എസ്.ടി.യു), കെ.കെ. ഷമീർ, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.