ബേപ്പൂർ: ബസ് സ്റ്റാൻഡിെൻറയും ഹാർബർ റോഡ് ബസ് സ്േറ്റാപിെൻറയും കിഴക്കുവശത്ത് റോഡരികിൽ മാസങ്ങളായി കുമിഞ്ഞു കൂടിയ മാലിന്യവും ഓടയിൽ അടിഞ്ഞു കിടന്ന മണ്ണും നാട്ടുകാർതന്നെ നീക്കം ചെയ്തു. നിരവധി തവണ അധികൃതരോടും സ്ഥലം കൗൺസിലറോടും പരാതിപ്പെട്ടതാണ്. ഒരു ഫലവുമില്ലാതെ വന്നപ്പോൾ പ്രതിഷേധ ധർണവരെ സംഘടിപ്പിച്ചു. എന്നിട്ടും കോർപറേഷൻ തിരിഞ്ഞ് നോക്കാതിരുന്നപ്പോഴാണ് നാട്ടുകാർ മാലിന്യ നീക്കത്തിനിറങ്ങിയത്. പാടത്ത് റസിഡൻസ് അസോസിയേഷനും, സോഷ്യൽ മൂവ്മെൻറ് പ്രവർത്തകരും ഒന്നിച്ചാണ് മാലിന്യം നീക്കിയത്. ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യവും മണ്ണും മണ്ണുമാന്തി ഉപയോഗിച്ചാണ് മാറ്റിയത്. പാടത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എം. മമ്മത് കോയ, സെക്രട്ടറി കെ. മുജീബ്, എം.കെ. നിയാസ്, സലാം, നൗഷാദ്, എം. സിദ്ദീഖ്, പി.കെ. ഫൈസൽ, എം. ശിഹാബ്, പി.വി. ആസിഫ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.