നാട്ടുകാർ നന്നാക്കിയ റോഡ് വീണ്ടും പൊളിച്ചു; അപകടത്തിൽപെട്ട്​ യാത്രക്കാർ

പന്തീരാങ്കാവ്: ജപ്പാൻ പൈപ്പ് ലൈനിന് വേണ്ടിയെടുത്ത കിള യാത്രക്കാർക്ക് ദുരിതമാവുന്നു. പന്തീരാങ്കാവ് ഹൈസ്കൂൾ റോഡിനോട് ചേർന്ന് മാങ്കാവ്-കണ്ണിപറമ്പ് റോഡിലുള്ള വാരിക്കുഴിയിൽ വീണ് ദിവസവും ബൈക്ക് യാത്രക്കാരടക്കമുള്ളവർക്ക് പരിക്കേൽക്കുകയാണ്. ഞായറാഴ്ച സ്ത്രീയടക്കം അഞ്ച് യാത്രക്കാരാണ് അപകടത്തിനിരയായത്. രണ്ടാഴ്ച മുൻപാണ് ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡ് കിളച്ചത്. നേരത്തേ പൈപ്പ് ലൈനിന് വേണ്ടി കിളയെടുത്ത് മാസങ്ങളോളം റോഡ് തകർന്ന നിലയിലായിരുന്നു. അപകടം പതിവായതോടെ കഴിഞ്ഞ മാസമാണ് നാട്ടുകാർ പിരിവെടുത്ത് കുഴികളിൽ കോൺക്രീറ്റ് ചെയ്തത്. എന്നാൽ നാട്ടുകാർ റോഡ് നന്നാക്കി ദിവസങ്ങൾ പിന്നിടും മുമ്പുതന്നെ വീണ്ടും വെട്ടിപ്പൊളിച്ച് യാത്രക്കാർക്ക് ദുരിതം വിതക്കുകയാണ്. കിളയെടുത്ത സ്ഥലം വേണ്ടവിധം നികത്താതെ റോഡിനോട് ചേർന്ന് മൺകൂന ഉയർത്തിയതിനാൽ ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുകയാണ്. പൂളേങ്കര കോളശ്ശേരി മുസ്തഫയുടെ ഭാര്യ ആമിന(45) അടക്കം പരിക്കേറ്റ അഞ്ചു പേരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ വെളിച്ചമില്ലാത്ത സ്ഥലത്ത് അപായസൂചനാ ബോർഡ് പോലും സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.