ആയഞ്ചേരി: മാസങ്ങളുടെ ഇടവേളക്കുശേഷം പറമ്പിൽ പാലത്തിെൻറ നിർമാണം പുനരാരംഭിച്ചു. മഴ തുടങ്ങിയതോടെ നിർമാണം നിർത്തിവെക്കുകയായിരുന്നു. മഴ കുറഞ്ഞിട്ടും കരാർ സംബന്ധിച്ച പ്രശ്നംകാരണം നിർമാണം വീണ്ടും നീണ്ടു. ഇതിനെതിരെ സർവകക്ഷി യോഗം പ്രതിഷേധവുമായി രംഗെത്തത്തിയിരുന്നു. അതേസമയം, കല്ലേരി പാലംപ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വടകര--മാഹി കനാലിെൻറ നവീകരണത്തിെൻറ ഭാഗമായാണ് ചേരിപ്പൊയിൽ പറമ്പിൽ ഭാഗത്തും കല്ലേരിയിലും പാലം നിർമിക്കുന്നത്. ഇതിനായി കനാൽ ആഴവും വീതിയും കൂട്ടി. ചേരിപ്പൊയിലിൽ പാലം ഇല്ല. വില്യാപ്പള്ളി-ആയഞ്ചേരി റോഡ് ഈ ഭാഗത്ത് കനാലിന് കുറുകെയാണ്. പാലം നിർമാണം ആരംഭിച്ചതോടെ ഗതാഗതത്തിന് ബദൽ റോഡ് നിർമിച്ചിട്ടുണ്ട്. വടകരയിൽ നിന്ന് വില്യാപ്പള്ളിവഴി വരുന്ന ബസുകൾ ചേരിപ്പൊയിലിൽ വന്ന് തിരിച്ചുപോകുകയാണ്. ഗതാഗതപ്രശ്നത്തിന് പരിഹാരം കാണാൻ ആയഞ്ചേരി-വില്യാപ്പള്ളി റൂട്ടിൽ ഇപ്പോൾ ജീപ്പ് സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബദൽ റോഡിെൻറ ശോച്യാവസ്ഥ ഇടക്കിടെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. നിർമാണപ്രവർത്തനം വൈകിയതിനാൽ പാലം പൂർത്തിയാകാൻ ഇനിയും ഒരു വർഷം എടുക്കുമെന്നാണ് കരുതുന്നത്. കല്ലേരിയിൽ തകർന്ന പാലത്തിന് സമാന്തരമായാണ് പാലം നിർമിക്കുന്നത്. വാഹനഗതാഗതത്തിന് ഇവിടെ പഴയ പാലമുള്ളതിനാൽ ഗതാഗതം തടസ്സപ്പെടുന്നില്ല. രണ്ടു പാലങ്ങളും പൂർത്തിയാകുന്നതോടെ ഈ മേഖലയിൽ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ആയഞ്ചേരി--വില്യാപ്പള്ളി റോഡിെൻറയും വടകര-തണ്ണീർപന്തൽ റോഡിെൻറയും വികസനത്തിന് പാലങ്ങളുടെ നിർമാണം കരുത്തുപകരും. സി.പി.എം ലോക്കൽ സമ്മേളനം തിരുവള്ളൂർ: സി.പി.എം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം ജില്ല സെക്രേട്ടറിയറ്റ് അംഗം സി. ഭാസ്കരൻ ഉദ്ഘാടനംചെയ്തു. എൽ.വി. രാമകൃഷ്ണൻ, ടി.കെ.ശാന്ത, ഒ. സജീഷ്, പി.എം. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.