ചാലക്കുളം^കൈതക്കൊല്ലി റോഡ് വികസനത്തിന് 63 ലക്ഷം

ചാലക്കുളം-കൈതക്കൊല്ലി റോഡ് വികസനത്തിന് 63 ലക്ഷം കുറ്റ്യാടി: പഞ്ചായത്ത് റോഡായ ചാലക്കുളം-കൈതക്കൊല്ലി റോഡ് വികസനത്തിന് ജില്ല പഞ്ചായത്ത് 63 ലക്ഷം രൂപ അനുവദിച്ചു. കുറ്റ്യാടി-വലകെട്ട് റോഡിൽ ഉൗരത്തെ ചാലക്കുളത്തുനിന്ന് തുടങ്ങുന്ന റോഡ് വടയത്ത് കാവിൽ-തീക്കുനി-കുറ്റ്യാടി റോഡുമായാണ് ചേരുന്നത്. ഇതിനാൽ കുറ്റ്യാടി ടൗണിലെത്താനുള്ള ബൈപാസായി റോഡ് മാറ്റാനാവും. 1.6 കി.മീറ്ററുള്ള റോഡ് ആറു മീറ്റർ വീതി കൂട്ടിയാണ് വികസിപ്പിക്കുന്നത്. ഇതി​െൻറ ഭാഗമായി നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി റോഡ് വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.