കോഴിക്കോട്: പരപ്പിൽ മദ്റസത്തുൽ മുഹമ്മദിയ്യ (എം.എം) ഹൈസ്കൂളിെൻറ ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം. ഞായറാഴ്ച വൈകീട്ട് ആറിന് സ്കൂളിൽ നടന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം ഹൈകോടതി ജഡ്ജി എ. മുഹമ്മദ് മുഷ്താഖ് നിർവഹിച്ചു. വിവരസാങ്കേതികവിദ്യ വിപ്ലവകാലത്ത് മാനവികതക്ക് വേണ്ടിയല്ലാത്ത മതവും ജ്ഞാനമില്ലാത്ത അറിവുമാണ് ഏറ്റവും വലിയ ദുരന്തങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ കാമ്പസിെൻറ മാസ്റ്റർ പ്ലാൻ എം.കെ. മുനീർ എം.എൽ.എ പ്രകാശനം ചെയ്തു. 'എം.എം എക്യുപ് 2017' പദ്ധതി അവതരണം കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. െക. മുഹമ്മദ് ബഷീർ നിർവഹിച്ചു. എം.ഇ.എ പ്രസിഡൻറ് പി.കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ അജിത് കുമാർ, കൗൺസിലർ പി.എം നിയാസ്, ഇ.വി. ലുഖ്മാൻ, െക.െക. ജലീൽ, വി. ആമിന, സി.പി. മുഹമ്മദ്, കെ. ഖദീജ, സി.സി ഹസൻ, സക്കീർ ഹുസൈൻ, സി.ബി.വി സിദ്ദീഖ് എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് സ്വാഗതവും പി.എസ്. അസൻകോയ നന്ദിയും പറഞ്ഞു. ൈവകീട്ട് മൂന്നിന് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ പെങ്കടുത്തു. മുതലക്കുളം മൈതാനിയിൽനിന്ന് ആരംഭിച്ച് സ്‌കൂൾ അങ്കണത്തിൽ സമാപിച്ച ഘോഷയാത്ര വൈവിധ്യംകൊണ്ടും വിദ്യാർഥി പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. തിങ്കളാഴ്ച നടക്കുന്ന സ്ഥാപകദിനാഘോഷം വൈകീട്ട് 6.30ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.