മാനസികാരോഗ്യ മേഖലക്കുള്ള ബജറ്റ്​വിഹിതം വർധിപ്പിക്കണം ^ശശി തരൂർ എം.പി

മാനസികാരോഗ്യ മേഖലക്കുള്ള ബജറ്റ്വിഹിതം വർധിപ്പിക്കണം -ശശി തരൂർ എം.പി മാനസികാരോഗ്യ മേഖലക്കുള്ള ബജറ്റ്വിഹിതം വർധിപ്പിക്കണം -ശശി തരൂർ എം.പി കൽപറ്റ: മാനസികാരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര ബജറ്റ്വിഹിതം വർധിപ്പിക്കണമെന്ന് ഡോ. ശശി തരൂർ എംപി. വൈത്തിരിയിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി ദക്ഷിണമേഖല ശാഖയുടെ 50ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യ മേഖലക്ക് ബജറ്റി​െൻറ 0.06 ശതമാനം മാത്രമാണ് നീക്കിവെക്കുന്നത്. ഇത് അയൽരാജ്യമായ ബംഗ്ലാദേശിെനക്കാൾ കുറവാണ്. ഇന്ത്യയിലെ ജനങ്ങളിൽ 75 ശതമാനവും വിഷാദ-ഉത്കണ്ഠ രോഗപീഡകൾ അനുഭവിക്കുന്നവരാണ്. ആവശ്യത്തിന് മനോരോഗവിദഗ്ധർ ഇല്ലാത്തതുമൂലം ഇവരിൽ ഭൂരിപക്ഷത്തിനും ചികിത്സ ലഭിക്കുന്നില്ല. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ആത്മഹത്യകൾ വർധിക്കുന്നത് ഗൗരവത്തോടെ കാണണം. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും നേരിടേണ്ടിവരുന്ന സമ്മർദമാണ് ചെറുപ്പക്കാരെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. മനോരോഗികളോടുള്ള സമൂഹത്തി​െൻറ പൊതുവായ സമീപനത്തിൽ കാതലായ മാറ്റം ഉണ്ടാകണം. വിവിധ വിജ്ഞാനശാഖകളിലെ മാനസികാരോഗ്യ വിദഗ്ധരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ശശി തരൂർ പറഞ്ഞു. സൊസൈറ്റി ദക്ഷിണ മേഖല പ്രസിഡൻറ് ഡോ. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഗോപാലകൃഷ്ണൻ സ്വാഗതവും ഡോ. സാബു റഹ്മാൻ നന്ദിയും പറഞ്ഞു. ഡോ.ടി. പദ്മ സുധാകറിനെ ദക്ഷിണ മേഖല ശാഖയുടെ 2017--18ലെ അധ്യക്ഷയായി തെരഞ്ഞെടുത്തു. സമ്മേളനത്തി​െൻറ ഭാഗമായ തുടർവിദ്യാഭ്യാസ പരിപാടി ഡോ. ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹരി രാമറെഡ്ഡി, ഡോ. ജോൺ മത്തായി, ഡോ. ശ്രീമതി ഭട്ട്, ഡോ.എം.എസ്. റെഡ്ഡി, ഡോ. ലക്ഷ്മി വിജയകുമാർ എന്നിവർ പ്രഭാഷണം നടത്തി. വ്യക്തിത്വ വൈകല്യങ്ങൾ -ഒരു സമസ്യ എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് ഡോ. സ്മിത രാംദാസ്, ഡോ. രാധിക റെഡ്ഡി, ഡോ. അരവിന്ദ്, ഡോ. ഹണി പ്രശാന്ത്, ഡോ. അനിൽ കാക്കുഞ്ചി എന്നിവർ നേതൃത്വം നൽകി. ഡോ.റോയി എബ്രഹാം കള്ളിവയലിൽ മോഡറേറ്ററായിരുന്നു. SATWDL5 വൈത്തിരിയിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി ദക്ഷിണമേഖല ശാഖയുടെ 50ാം വാർഷിക സമ്മേളനം ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്യുന്നു ജനദ്രോഹ മദ്യനയത്തിനെതിരെ കലക്ടറേറ്റ് ധർണ കൽപറ്റ: സർക്കാറി​െൻറ ജനദ്രോഹ മദ്യനയം തിരുത്തണമെന്നും ജനവാസകേന്ദ്രങ്ങളിലെ കള്ളുഷാപ്പും ബിവറേജ് ഒൗട്ട്ലറ്റും അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കലക്ടറേറ്റ് പടിക്കൽ ധർണ നടത്തും. ഉദ്ഘാടനം രാവിലെ 10ന് മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ നിർവഹിക്കും. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് കെ. നുറൂദ്ദീൻ, പി.വി.എസ്. മൂസ, ഫാ. ജോർജ് വെട്ടിമൂല, അഡ്വ.എ.പി. മുസ്തഫ, ശശി ചേരിയംകൊല്ലി, ഡോ. യൂസഫ് നദ്വി, സിസ്റ്റർ ജോവിറ്റ, നാസർ മൗലവി, പി. ആനന്ദ്, ഡോ. ലക്ഷ്മണൻ, നസീർ കോട്ടത്തറ, എൻ.യു. ബേബി, മുഹമ്മദ് ശരീഫ്, ജയന്തി രാജൻ, അബു ഗൂഡലായി, റഷീന സുബൈർ, സൈതലവി മാസ്റ്റർ, അബ്ദുൽ ഖാദർ മടക്കിമല, വടകര മുഹമ്മദ് എന്നിവർ സംസാരിക്കും. ഫ്ലോറിങ് മേഖലയിൽ പ്രതിസന്ധി; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് *സെക്രട്ടേറിയറ്റിലെ രാപകൽ സമരത്തിന് മുന്നോടിയായി നാളെ ജില്ലയിൽ സമരപ്രഖ്യാപന കൺവെൻഷൻ കൽപറ്റ: സംസ്ഥാനത്തെ ഫ്ലോറിങ് (മാർബിൾ, ടൈൽസ്, ഗ്രാനൈറ്റ് ) മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ സമരത്തിലേക്ക്. മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ നടക്കുന്ന സെക്രട്ടേറിയറ്റ് പടിക്കലിലെ രാപകൽ സമരത്തിന് മുന്നോടിയായി ഒക്ടോബർ 30ന് ജില്ലയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് ഒാൾ കേരള മാർബിൾസ് ആൻഡ് ടൈൽസ് വർക്കേഴ്സ് അസോ. ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് രാപകൽ സമരം. കേരളത്തിലെ സംഘടനകൾക്കും തൊഴിലാളികൾക്കും ഒരു മാന്യതയും കൽപിക്കാതെ കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർനടപടി മൂലം ഈ തൊഴിൽ മേഖലയിൽ കേരളത്തിലുള്ളവർക്ക് നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. കുടിയേറ്റ തൊഴിലാളികളുടെ അനിയന്ത്രിതമായ കടന്നുകയറ്റം അംഗീകൃത തൊഴിലാളികൾക്ക് തിരിച്ചടിയാകുകയാണ്. ഫ്ലോറിങ് തൊഴിലാളികളെ അതിവിദഗ്ധ തൊഴിലാളികളായി അംഗീകരിക്കുക, ലൈസൻസ് സംവിധാനം നടപ്പാക്കുക, കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ കാർഡ് നൽകുക, തൊഴിൽ കാർഡില്ലാത്ത കുടിയേറ്റ തൊഴിലാളികളെ ഈ ജോലിയിൽനിന്ന് വിലക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജില്ല സമരപ്രഖ്യാപന കൺവെൻഷൻ തിങ്കളാഴ്ച രാവിലെ 9.30ന് മാനന്തവാടി വ്യാപാരിഭവനിൽ സംസ്ഥാന പ്രസിഡൻറ് ജനാർദനൻ ചെറുകാട് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ബേബി കമ്പളക്കാട് അധ്യക്ഷത വഹിക്കും. സംസ്ഥാന ജന.സെക്രട്ടറി പി.വി. പങ്കജാക്ഷൻ, അസോ. ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഷാജി വടകര എന്നിവർ മുഖ്യപ്രഭാഷണവും സമരപ്രഖ്യാപനവും നിർവഹിക്കും. ജില്ല പ്രസിഡൻറ് ബേബി കമ്പളക്കാട്, ജില്ല വർക്കിങ് പ്രസിഡൻറ് കെ.എൻ. റെജി, ടി.കെ. കൃഷ്ണദാസ്, കെ.ആർ. അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.