മലയോര ഹൈവേ: പുനരധിവാസം ഉറപ്പാക്കണം

കക്കട്ടിൽ: നിർദിഷ്ട മലയോര ഹൈവേയുടെ നിർമാണ ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടപ്പെടുന്ന നൂറുകണക്കിനു കുടുംബങ്ങളുടെ പുനരധിവാസമുൾപ്പെടെയുള്ള പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് ജനാധിപത്യധ്വംസന വിരുദ്ധ സമിതി ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. സമിതി സംസ്ഥാന െസക്രട്ടറി ടി.കെ. മമ്മു ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രഫ. കമല നായർ, റഹിം മാലാപ്പറമ്പ്, അരവിന്ദൻ മാസ്റ്റർ, ഡൽഹി കേളപ്പൻ സി.കെ.സി. പീറ്റർ എന്നിവർ സംസാരിച്ചു. ഇരകളുടെ സംഗമത്തിൽ സോഷ്യൽ ആകടിവിസ്റ്റ് ദാമോദർ മാഗ്ലൂർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.