പേരാമ്പ്ര: ചരിത്ര സ്മാരകങ്ങൾക്കെതിരെയും സാംസ്കാരിക നായകർക്കെതിരെയും ഉയരുന്ന ഫാഷിസ്റ്റ് നിലപാടുകളെ ശക്തമായി ചെറുത്തുതോൽപിക്കണമെന്ന് സംസ്കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ചരിത്ര പശ്ചാത്തലം സംഘ്പരിവാറിെൻറ വിഭജന പ്രത്യയശാസ്ത്ര ചിന്തകൾക്ക് ആക്കംകൂട്ടാൻ വികലമാക്കുന്നതും പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. പ്രഫഷനൽ കോഴ്സുകളിൽ ഉൾപ്പെടെ ചരിത്രപഠനം നിർബന്ധമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രദീപൻ കീർത്തിമന്ദിർ അധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, പി.കെ. നൗജിത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എച്ച്. സനൂപ് (ചെയർ.), ടി.വി. മുരളി (ജന. കൺ.), കെ.എം. ശ്രീനിവാസൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.