എം.കെ. ജിനചന്ദ്രൻ വയനാടിെൻറ സുകൃതമായ നേതാവ് ^പി. ശ്രീരാമകൃഷ്ണന്‍

എം.കെ. ജിനചന്ദ്രൻ വയനാടി​െൻറ സുകൃതമായ നേതാവ് -പി. ശ്രീരാമകൃഷ്ണന്‍ കൽപറ്റ: ദാര്‍ശനികസൗരഭ്യം പരത്തുന്ന രാഷ്ട്രീയനേതൃത്വം നാടി​െൻറ സുകൃതമാണെന്നും അത്തരത്തില്‍ വയനാടി​െൻറ സുകൃതമായ നേതാവാണ് എം.കെ. ജിനചന്ദ്രനെന്നും നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ‍എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എം.കെ. ജിനചന്ദ്ര​െൻറ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗതരീതികള്‍ അട്ടിമറിച്ച് അത്ഭുതകരമായ രീതികള്‍ സ്വീകരിച്ച നേതാക്കള്‍ നമുക്കുണ്ട്. രാഷ്ട്രീക്കാര്‍ എന്ന സാമാന്യവത്കരണത്തില്‍ ഒതുങ്ങുന്നവരല്ല അവര്‍. പണം വാങ്ങാതെ നിയമനം നടത്തുന്ന കേരളത്തിലെ അപൂര്‍വം സ്കൂളുകളിലൊന്നായി എസ്.കെ.എം.ജെ. നിലനില്‍ക്കുന്നത് ജിനചന്ദ്ര‍​െൻറ പാരമ്പര്യത്തി​െൻറ തുടര്‍ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ജിനചന്ദ്ര‍​െൻറ വെങ്കലത്തില്‍ തീര്‍ത്ത അര്‍ധകായ പ്രതിമ സ്പീക്കര്‍ അനാവരണം ചെയ്തു. ശിൽപി അടയ്കാപുത്തൂര്‍ ഹരിഗോവിന്ദനെ അദ്ദേഹം ആദരിച്ചു. സ്കൂള്‍ മാനേജര്‍ എം.ജെ. വിജയപത്മന്‍ സ്പീക്കറെ പൊന്നാട അണിയിച്ചു. ജിനചന്ദ്ര‍​െൻറ ജന്മശതാബ്ദി ആഘോഷവേളയില്‍ അദ്ദേഹത്തി​െൻറ പേരിലുള്ള മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം.പി. വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു. എം.ഐ. ഷാനവാസ് എം.പി, സി.കെ. ശശീന്ദ്രൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി, അജി ബഷീർ, ടി.ജെ. ഐസക്, എം. ബാബുരാജൻ, പി.ഒ. ശ്രീധരൻ, പി.സി. നൗഷാദ്, എം.ബി. വിജയരാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.വി. ശ്രേയാംസ്കുമാർ സ്വാഗതവും പ്രിൻസിപ്പൽ എ. സുധാറാണി നന്ദിയും പറഞ്ഞു. SATWDL20 എം.കെ. ജിനചന്ദ്ര‍​െൻറ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു സി.കെ നായിഡു ട്രോഫി: മുംബൈക്ക് ആദ്യ ഇന്നിങ്സ് ലീഡ് *ബാറ്റിങ് വെടിക്കെട്ട് തീർത്ത് മുംബൈ ക്യാപ്റ്റൻ കൃഷ്ണഗിരി: ക്യാപ്റ്റൻ ജെ.ജി. ബിസ്തയുടെയും എ.എ. സർദേശായുടെയും കരുത്തിൽ കേരളത്തിനെതിരെ മുംബൈക്ക് ആദ്യ ഇന്നിങ്സ് ലീഡ്. 96 റൺസ് നേടിയ സർദേശായിക്ക് സെഞ്ചുറി നഷ്ടമായെങ്കിലും 128 റൺസ് നേടി ക്യാപ്റ്റൻ ബിസ്ത തിളങ്ങി. കേരളവും മുംബൈയും തമ്മിലുള്ള സി.കെ. നായിഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റ് ടൂർണമ​െൻറി​െൻറ മൂന്നാം ദിനത്തിലാണ് മുംബൈക്ക് ഫസ്റ്റ് ഇന്നിങ്സ് ലീഡ് നേടാനായത്. മൂന്നാം ദിനത്തിൽ കേരളത്തി​െൻറ ആദ്യ ഇന്നിങ്സ് സ്കോറായ 322 റൺസ് മറികടന്ന മുംബൈ 353 റൺസുമായി ഒാൾ ഔട്ടാകുകയായിരുന്നു. ഇതോടെ മത്സരം സമനിലയിലായാൽ ആദ്യ ഇന്നിങ്സ് ലീഡ് നേടിയ മുബൈക്ക് മൂന്നു പോയൻറ് ലഭിക്കും. മുംബൈക്കുവേണ്ടി ക്യാപ്റ്റൻ ജെ.ജി. ബിസ്താ 128 റൺസും എ.എ. സർദേശായി 96 റൺസും നേടി. 54 റൺസുമായി ശനിയാഴ്ച ബാറ്റിങ്ങിനിറ‍ങ്ങിയ ഉടനെ തന്നെ മുംബൈ ബാറ്റ്സ്മാൻമാർ സ്കോറിങ് ഉയർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു ഭാഗത്ത് വിക്കറ്റ് പോകുമ്പോഴും ഏകദിന ശൈലിയിൽ ബാറ്റേന്തിയ ജെ.ബി. ബിസ്ത മുബൈയുടെ സ്കോർ ഉയർത്തി. 132 പന്തിൽനിന്നാണ് ബിസ്ത 128 റൺസ് നേടിയത്. 162 പന്തിൽനിന്നാണ് സർദേശായി 96 റൺസ് നേടിയത്. ഇരുവരുടെയും വിക്കറ്റുകൾ പോയതോടെ മുംബൈയുടെ വാലറ്റക്കാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. തുടർന്ന് വൈകീട്ടോടെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിലാണ്. 41 റൺസുമായി രോഹൻ എസ്. കുന്നുമ്മലും 14 റൺസുമായി ആൽബിൻ ഏലിയാസുമാണ് ക്രീസിൽ. SATWDL19 A.A SARDESAI OUT 96 മുംബൈയുടെ എ.എ. സർദേശായിയുടെ വിക്കറ്റിനായി കേരളത്തി​െൻറ അപ്പീൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.