ദേശീയ തലത്തിലെ ചില നയങ്ങൾ സഹകരണ മേഖലയെ തകർക്കുന്നത്​ ^മന്ത്രി ടി.പി. രാമകൃഷ്​ണൻ

ദേശീയ തലത്തിലെ ചില നയങ്ങൾ സഹകരണ മേഖലയെ തകർക്കുന്നത് -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: ദേശീയ തലത്തിലെ ചില നയങ്ങൾ സഹകരണ മേഖലയെ തകർക്കുന്നതാെണന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. േഫ്രാൻഡയേഴ്സ് ഇൻ കോഒാപറേറ്റിവ് ബാങ്കിങ് അവാർഡ് ലഭിച്ച ദി കാലിക്കറ്റ് ടൗൺ സർവിസ് സഹകരണ ബാങ്ക് ചെയർമാൻ എം. ഭാസ്ക്കരനെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകർച്ചക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാൽ അതിജീവനത്തിലൂടെ സഹകരണ മേഖല മുന്നോട്ടുപോകണമെന്നും ഇതിന് സംസ്ഥാന സർക്കാറി​െൻറ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭാസ്കരനുള്ള ഉപഹാരവും മന്ത്രി കൈമാറി. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, അഡ്വ. പി.എം. സുരേഷ് ബാബു, ടി.വി. ബാലൻ, അഡ്വ. ജി.സി. പ്രശാന്ത് കുമാർ, ഇ. വിനോദ് കുമാർ, െക.പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. കെ.പി. ബഷീർ സ്വാഗതവും ജനറൽ മാനേജർ ഇ. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.