കോഴിക്കോട്: വിദ്യാര്‍ഥികളെ അന്യായമായി പുറത്താക്കിയ രാമനാട്ടുകര ഭവന്‍സ് ലോ കോളജ് മാനേജ്മെൻറിെൻറ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ജനകീയ സമരം നടത്തുമെന്ന് പുറത്താക്കിയ വിദ്യാര്‍ഥികളും സമരസമിതിയും വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഭവന്‍സ് കോളജിെൻറ കീഴിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും ഉപരോധിക്കും. അന്യായമായി ഫീസ് വർധിപ്പിച്ചതിനെതിരെ ജൂണ്‍ എട്ട് മുതല്‍ 35 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. സമരത്തെതുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചർച്ചക്ക് വിരുദ്ധമായാണ് കോളജ് പ്രവർത്തിച്ചത്. 12 കുട്ടികളെ സസ്പെന്‍ഡ് ചെയ്തതിൽ പ്രതിഷേധത്തെതുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ തിരിച്ചെടുത്തെങ്കിലും 10 വിദ്യാര്‍ഥികള്‍ ഇപ്പോഴും പുറത്താണ്. ഇതിനരെതിരായാണ് ജനകീയ ഉപരോധ സമരം. രാമനാട്ടുകരയിലെ ഭവന്‍സ് സ്ഥാപനങ്ങളിലേക്കുള്ള റോഡുകള്‍ തിങ്കളാഴ്ച രാവിലെ മുതൽ അനിശ്ചിതമായി ഉപരോധിക്കും. വിദ്യാര്‍ഥികള്‍ക്കെതിരായുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫീസ് വർധന ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. യൂനിയൻ ചെയര്‍മാന്‍ എ.ടി. സര്‍ജാസ്, സമരസമിതി കണ്‍വീനര്‍ രാജന്‍ പുല്‍പറമ്പില്‍, ആസിഫ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.